Site icon

നഷ്ടപെട്ട നായിക അവസരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഐശ്വര്യ ഭാസ്‌കരൻ.

Aishwarya Bhaskaran About Her Lost Opportunities

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലും നിരവധി മലയാളം, തമിഴ് ടെലിവിഷൻ സോപ്പ് ഓപ്പറകളിലും അഭിനയിച്ച താരമാണ് ഐശ്വര്യ ഭാസ്കരൻ. മലയാളത്തിലെ സൂപ്പർ ചലച്ചിത്രം നരസിംഹത്തിൽ ലാലേട്ടന്റെ നായികയായെത്തിയ തോടെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ താരത്തിന്റെ നോട്ട്ബുക്ക്, ബട്ടർഫ്ലൈസ് തുടങ്ങിയ ചിത്രങ്ങളിലേയും വേഷം ശ്രദ്ധിക്കപ്പെട്ടു. (Aishwarya Bhaskaran About Her Lost Opportunities)

ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും മാറിനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കം കൂടുതലാണ്. ഇപ്പോൾ ഇതാ തന്റെ നഷ്ടപെട്ട നായിക വേഷങ്ങളെ കുറിച്ച് ബെറ്റർ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം സംസാരിക്കുകയുണ്ടായി.

Aishwarya Bhaskaran About Her Lost Opportunities

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിലെത്തിയ രണ്ടാമത്തെ വർഷം തന്നെ മണിരത്നം സാർ എന്നെ ദളപതിയിലേക്ക് വിളിച്ചിരുന്നു. ശോഭന ചെയ്ത്‌ വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അന്ന് എൻ്റെ സിനിമകൾ തെരഞ്ഞെടുത്തിരുന്നത് മുത്തശ്ശിയായിരുന്നു. ദളപതിക്ക് പകരം മറ്റൊരു തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തു. ഹൈദരാബാദിലേക്ക് ഷൂട്ടിന് പോയി.

പിന്നീട് റോജയിലേക്കും എന്നെ വിളിച്ചു. കുളു മണാലിയിൽ 40 ദിവസം ഷൂട്ടുണ്ടാകുമെന്നാണ് പറഞ്ഞത്. അപ്പോഴും ഒരു തെലുങ്ക് സിനിമക്ക് മുത്തശ്ശി അഡ്വാൻസ് വാങ്ങിയതുകൊണ്ട് റോജയും എനിക്ക് നഷ്‌ടമായി. പകരം ചെയ്‌ത തെലുങ്ക് സിനിമ രണ്ട് ദിവസം മാത്രമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. അപ്പോഴേക്ക് നിർമാതാവും സംവിധായകനും തമ്മിൽ പ്രശ്‌നമുണ്ടായതുകൊണ്ട് ആ പടം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു,’ എന്നും ഐശ്വര്യ തുറന്നു പറഞ്ഞു.

Read Also : മൂന്ന് താരങ്ങളെ ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തും, ടീമിനായി പുതിയ കോച്ച്

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version