Site icon

ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു; ഹണിമൂണ്‍ ആഘോഷത്തിനായി കടൽ കടന്ന് ഐശ്വര്യ രാജീവും ഭർത്താവും..!

Aiswaraya Rajeev Honeymoon Trip

Aiswaraya Rajeev Honeymoon Trip: ബാലതാരമായി അഭിനയലോകത്തേക്ക് എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെയാണ് ഐഷു കൂടുതല്‍ പരിചിതയായത്. ഐഷുവിന്റെ ഹണിമൂൺ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇന്ന് താരമായി തിളങ്ങുന്നത്.

ഐഷുവിന്റെ വിവാഹം ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ഒരു ഒത്തുകൂടലും ആഘോഷവുമായിരുന്നു. അറേഞ്ച്ഡ് മാരേജ് ആണ് ഇരുവരും. ഇപ്പോൾ ട്രെൻഡ് ആയി തുടരുന്നതും അറേഞ്ച്ഡ് മാരേജ് തന്നെ. ഈയടുത്താണ് ടിവി താരം ജി പി യും സീരിയൽ താരം ഗോപികയും അറേഞ്ച്ഡ് മാരേജിലൂടെ ഒന്നിച്ചത്. മാട്രിമോണി വഴി വന്ന അർജുനെ വീട്ടുകാർ തന്നെ തീരുമാനിക്കുകയായിരുന്നു.

എന്തായാലും ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെയും ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും ഐഷു പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇതാ ഹണിമൂണ്‍ ആഘോഷമാണ് പുതിയ വിശേഷം. അര്‍ജുനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്.

Aiswaraya Rajeev Honeymoon Trip

മാലിദ്വീപിലാണ് ഹണിമൂണ്‍ ആഘോഷിക്കാനായി ഇരുവരും പോയത്. ഫ്ലൈറ്റിൽ ഇരിക്കുന്ന ചിത്രങ്ങളും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഒക്കെയാണ് ദമ്പതികൾ പോസ്റ്റ് ചെയ്തത്. ഒരുമിച്ചുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു എന്ന് നടി ഹാഷ് ടാഗിലൂടെ പോസ്റ്റിനടിയിൽ കുറിച്ചിട്ടുണ്ട് . രണ്ട് പേരും ബ്ലാക്ക് മാച്ചിങ് ഡ്രസ്സില്‍, പ്രണയാദ്രമായി നില്‍ക്കുന്ന ചിത്രങ്ങളൊക്കെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version