Site icon

പുതിയ സംവിധാനം വിജയകരം; എയർടെലിന്റെ എഐ ടൂൾ തടഞ്ഞത് 12.2 കോടി സ്പാം കോളുകൾ.

Aitel AI Spam Call Detection

സ്പാം കോളുകളും മെസ്സേജുകളും തടയുവാൻ വേണ്ടി അടുത്തിടെയാണ് എയർടെൽ എഐ (Aitel AI Spam Call Detection) സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാത്രമായി 12.2 കോടി സ്പാം കോളുകളും 23 ലക്ഷം സ്പാം എസ്എംഎസുകളും തടയാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദി ഹിന്ദുവിലാണ് ഇക്കാര്യം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തികച്ചും സൗജന്യമായാണ് ഉപഭോക്താക്കൾക്ക് ഈ സംവിധാനം നൽകിയിരിക്കുന്നത്. ഇതിനായി എയർടെൽ ഉപഭോക്താക്കളിൽ നിന്നും യാതൊരു വിധത്തിലുള്ള തുകയും ഈടാക്കില്ലെന്ന് എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഫോണിലെത്തുന്ന എസ്എംഎസുകളും ഫോണ്‍കോളുകളും സ്പാം ആയിരിക്കാം എന്ന അറിയിപ്പ് തത്സമയം ഉപഭോക്താവിനെ അറിയിക്കും.

എയർടെൽ തന്നെ രൂപപ്പെടുത്തിയ എ ഐ സാങ്കേതികവിദ്യയാണ് ഇത്തരത്തിലുള്ള സ്പാം കോളുകളും മെസ്സേജുകളും തടയുവാനായി ഉപയോഗിക്കുന്നത്. രാജ്യത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള ഇത്തരത്തിൽ കോളുകളും മറ്റും തടയുന്നതിനായി സംവിധാനം ഒരുക്കിയ ആദ്യ ടെലികോം കമ്പനിയും എയർടെൽ ആണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട ആവശ്യമില്ല. ഇതിനായി പ്രത്യേകത തരത്തിലുള്ള ആപ്പോ മറ്റു കാര്യങ്ങളോ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. സ്പാം കോളുകളും മെസ്സേജുകളും മാത്രമല്ല മെസ്സേജുകളിലൂടെ വരുന്ന ലിങ്കുകളെയും ഈ സംവിധാനത്തിലൂടെ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്നുണ്ട്.

ഫോണ്‍ ചെയ്യുന്നയാളിന്റെ സ്വഭാവം, കോള്‍ ഫ്രീക്വന്‍സി, ഫോണ്‍ ചെയ്യുന്ന സമയം ഉള്‍പ്പടെ 250 പാരാമീറ്ററുകള്‍ വിശകലനം ചെയ്താണ് സ്പാം ആശയവിനമായങ്ങൾ കണ്ടെത്തുന്നത്.സ്പാം കോളുകളും മെസ്സേജുകളും വലിയ രീതിയിലുള്ള തട്ടിപ്പുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമല്ല ടെലികോം സേവനങ്ങളുടെ നിലവാരത്തെയും അത് ദോഷകരമായി ബാധിക്കുന്നു.സ്‌പാമിന് തടയിടാന്‍ എല്ലാ ടെലികോം കമ്പനികളും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ട്രായ്‌യുടെ നിര്‍ദേശത്തിന് പിന്നാലെയാണ് എഐ ടൂള്‍ എയര്‍ടെല്‍ പുതിയ സംവിധാനം അവതരിപ്പിച്ചത്.

Read Also : കൂളിങ് പേപ്പർ റോഡിൽവച്ച് വലിച്ചു കീറരുത്, ഉത്തരവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version