Site icon

ഈ ഓണം ARM കൊണ്ടോയോ? തിയേറ്ററുകളിൽ കയ്യടി നേടി അജയന്റെ രണ്ടാം മോഷണം.

Ajayante Randam Moshanam Movie Review

Ajayante Randam Moshanam Movie Review: ഓണം റിലീസുകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തി. ടോവിനോ തോമസിനെ നായകനാക്കി ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. വളരെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന ചിത്രം പ്രേക്ഷകർക്ക് ഒട്ടും നിരാശ നൽകിയിട്ടില്ല. റിലീസിംഗ് ദിവസം തന്നെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ അജയന്റെ രണ്ടാം മോഷണം നേടിയത്. 2 ഡിയിലും 3 ഡിയിലും ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം തീയറ്ററുകളിൽ കയ്യടി നേടുന്നു. മികച്ച തീയറ്റർ എക്സ്പീരിയൻസ് തന്നെയാണ് അജയന്റെ രണ്ടാം മോഷണം നൽകുന്നത്. രണ്ട് മണിക്കൂർ 28 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത്.ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടോവിനോ തോമസിന്റെ കരിയറിലെ 50 മത്തെ ചിത്രം എന്ന പ്രത്യേകത കൂടി അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയൻ,കുഞ്ഞി കേളു, അജയൻ എന്നി മൂന്ന് കഥാപാത്രങ്ങളെ ടോവിനോ അജയന്റെ രണ്ടാം മോഷണത്തിൽ അവതരിപ്പിക്കുന്നു. ആറു ഭാഷകളിലായി അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തിട്ടുണ്ട്.. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റു നായിക വേഷങ്ങളിൽ എത്തുന്നത്.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയ വൻ താരനിരകളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Ajayante Randam Moshanam Movie Review

ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് നടൻ സത്യരാജ് ആണ്. കൃതി ഷെട്ടിക്ക് ചിത്രത്തിൽ ശബ്ദം ഒരുക്കിയിരിക്കുന്നത് നമിത ബൈജുവാണ്.ചിത്രത്തിൽ ‘കോസ്മിക് വോയിസ്’ ആയി നടന്മാരായ മോഹൻലാൽ, വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയത് ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് ആണ്. നിരവധി സംഘട്ടന രംഗങ്ങളും ടോവിനോ തോമസ് അജയന്റെ രണ്ടാം മോഷണത്തിനായി പ്രായോഗികമാക്കിയിട്ടുണ്ട്. കളരിക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കണ്ണൂർ, കാസർഗോഡ്, മംഗലാപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിങ് സംഘടിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ വൻ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി എത്തി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 1.7 മില്യണിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.

ടോവിനോ പങ്കുവെച്ച ചിത്രത്തിന്റെ റിലീസിംഗ് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കാലത്തിന് മറയ്ക്കാൻ കഴിയാത്ത ചിയോത്തിക്കാവിൻ്റെ നിഗൂഢതയുടെ ചുരുളഴിക്കാൻ അജയൻ ഈ ഓണത്തിന് എത്തുന്നു. എന്ന കുറിപ്പായിരുന്നു ടോവിനോ പങ്കുവെച്ചിരുന്നത്. മിന്നൽ മുരളി, ബ്ലോക്ക്ബസ്റ്റർ ഡ്രാമ 2018 എന്നിവയിലൂടെ കൂടുതൽ പ്രേക്ഷകരെ നേടിയതിന് ശേഷം ടോവിനോ തോമസിൻ്റെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമാണിത്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്‌, കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്സ് -സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ. അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ – ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് – റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version