2007 ൽ ഉദയൻ അനന്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം പ്രണയകാലത്തിലൂടെ തന്റെ അഭിനയ ജീവിതതിനു തുടക്കമിട്ട നടനാണ് അജ്മൽ അമീർ. പിന്നീട് മാടമ്പി എന്ന ചിത്രത്തിൽ ലാലേട്ടന്റെ സഹോദരനായി വേഷമിട്ടത്തോടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരം സിനിമ ഇൻഡസ്ട്രിയിൽ ഇടവേള ഇട്ടെങ്കിലും ഇന്നും പ്രണയകാലത്തിലൂടെ മലയാളി മനസ്സുകളിൽ ഓർമ്മിക്കപ്പെടുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കം കൂടുതലാണ്, ഇപ്പോൾ ഇതാ, ടു കൺട്രീസ് എന്ന ദിലീപ് ചിത്രത്തിലെ ഉജ്വൽ എന്ന അപര കഥാപാത്രമായി അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് താരം ഒരു എമ്മിൽ സംസാരിക്കുകയുണ്ടായി.
സോഷ്യൽ മീഡിയയിൽ കത്തിക്കേറിയ താരത്തിന്റെ വക്കുകൾ ഇങ്ങനെ, “ഞാൻ വളരെ കൺഫ്യൂസിംഗ് ആയിട്ടുള്ള ഒരു അവസ്ഥയിൽ നിന്നപ്പോൾ ഉള്ള ചിത്രമായിരുന്നു ടു കൺട്രീസ്. ഡോക്ടർ ആയിട്ട് തുടരണോ അതോ സിനിമ മുന്നോട്ട് കൊണ്ടുപോകണോ എന്ന സംശയത്തിൽ നിൽക്കുകയായിരുന്നു.ആ സമയത്താണ് എനിക്ക് ആ ചിത്രത്തിലേക്കുള്ള ഓഫർ വരുന്നത്. അന്നെന്നെ ഷാഫി ഇക്കയാണ് വിളിക്കുന്നത്. എനിക്ക് ഇക്കയുടെ പടങ്ങൾ ഒക്കെ വളരെ ഇഷ്ടമായിരുന്നു. അപ്പോൾ ഇക്കയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇനി പുതിയ ചിത്രങ്ങൾ ചെയ്യുമ്പോൾ എന്നെ വിളിക്കണമെന്ന്.
ajmal ameer speaks about his character
പുള്ളി വിളിക്കാമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അത് ചെയ്യുന്നത്.ആ കഥാപാത്രം ചെയ്യുന്നതിൽ ഞാൻ അത്ര സന്തോഷവാൻ ആയിരുന്നില്ല. പക്ഷെ ആ സമയത്ത് അവർ എനിക്ക് നല്ലൊരു തുക ഓഫർ ചെയ്തു. എനിക്ക് ആ സിനിമയിൽ ഉണ്ടായിരുന്നതും വളരെ കുറച്ച് വർക്ക് മാത്രമാണ്. എനിക്ക് ആ തുക ആവശ്യമായിരുന്നു. അതുകൊണ്ട് പോയി സിനിമ ചെയ്തതതായിരുന്നു അത്. സിനിമ ആളുകൾ സ്വീകരിച്ചിരുന്നു. അതിലെ ഉല്ലാസ് എന്ന കഥാപാത്രം എനിക്ക് നല്ലൊരു മൈലേജ് തന്നതാണ്,’ എന്നും അജ്‌മൽ അമീർ തുറന്നു പറഞ്ഞു.
പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് അജ്മൽ സിനിമ ലോകത്തേക്ക് വന്നത്. വിമല രാമൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക. അജ്മലിന്റെ രണ്ടാമത്തെ സിനിമ ഒരു തമിഴ് ചിത്രവും. മൂന്നാമത്തെ സിനിമ മോഹൻലാലിൻറെ അനുജനായി എത്തിയ മാടമ്പി എന്ന ചിത്രമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തരാം തന്റെ ഇടം ഉറപ്പിച്ചിട്ടുണ്ട്.
Read also: ഹോളിവുഡിൽ മോഹൻലാൽ വിസ്മയം, സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ ജാക്ക് വരെ നിറഞ്ഞാടി വിന്റേജ് ലാലേട്ടൻ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.