Aju Alex And Mohanlal Issue: നടൻ മോഹൻലാലിനെ അധിക്ഷേപിച്ചു വെന്ന കേസിൽ ചെകുത്താൻ എന്ന പേരിലുള്ള യൂട്യൂബർ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇന്നലെ ജാമ്യം ലഭിച്ച അജു അലക്സ് മോഹൻലാൽ വയനാട് സന്ദർശിച്ചത് ശരിയല്ല എന്നുള്ള അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞു. തിരുവല്ല പോലീസാണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടർന്നാണ് അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 192,296 (b) കെ. പി ആക്ട് 2011 120(0) തുടങ്ങിയ വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയിരുന്നത്. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം പരത്തുന്ന രീതിയിലാണ് അജു അലക്സ് നടത്തിയ പ്രസ്താവന എന്നതായിരുന്നു തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. കേസടുത്തതിന് തുടർന്ന് അജു അലക്സ് ഒളിവിലും ആയിരുന്നു.
Aju Alex And Mohanlal Issue
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് സംഭവസ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയായിരുന്നു അജു തന്റെ ചെകുത്താൻ എന്ന യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. എന്നാൽ ജാമ്യത്തിനുശേഷം അജു നൽകിയ പ്രതികരണത്തിലാണ് മോഹൻലാലിനെതിരെ നടത്തിയ ആരോപണങ്ങളിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ട് എന്ന് പറഞ്ഞത്. അഭിപ്രായങ്ങൾ ഇനിയും തുറന്നു പറയും. മോഹൻലാൽ വയനാട് പോയത് ശരിയായില്ല.
ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത് സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹൻലാൽ കളഞ്ഞു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും എന്നാണ് അജു അലക്സ് പറഞ്ഞിരുന്നത്. അഭിപ്രായങ്ങൾ ഇനിയും ചെകുത്താൻ പേജുകൾ അടക്കം എല്ലായിടത്തും തുറന്നു പറയും എന്നും പറയുന്നു. നിലവിൽ താൻ പറഞ്ഞ വീഡിയോ പോലീസ് പറഞ്ഞതുകൊണ്ടാണ് നീക്കം ചെയ്തതെന്നും അജു പ്രതികരിക്കുന്നു. സിനിമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് താര സംഘടന അറിയിച്ചിരിക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.