Site icon

പ്രിയതമയുടെ പിറന്നാൾ ഗോവയിൽ വച്ച് ആഘോഷിച്ച് നടൻ അല്ലു അർജുൻ

fea 1

വിജേത എന്ന ചിത്രത്തിലൂടെ ബാലതാരമായി അവതരിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരമാണ് അല്ലു അർജുൻ. 2003 ൽ പുറത്തിറങ്ങിയ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിൽ നായകനായി എത്തി യൂത്തിനിടയിൽ തരംഗം സൃഷ്ടിച്ച് മുന്നേറി കൊണ്ടു നിൽക്കുന്ന നായകന്റെ തെലുങ്ക് സിനിമകൾക്ക് പുറമെ മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് അല്ലു .

ഒപ്പം സുകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2021ൽ പുറത്തിറങ്ങിയ ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രം പുഷ്പ: ദി റൈസിലൂടെ അല്ലു ഉത്തരേന്ത്യക്കാർക്കിടയിലും ആവേശമായി മാറി. തന്റെ അഭിനയ മികവിനാൽ ആരാധകരുടെ ഇട നെഞ്ചിൽ സ്ഥാനം പിടിച്ച നടന്റെ കുടുംബവിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇപ്പോൾ ഇതാ ഗോവയിൽ വച്ച് തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന,ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിൽ വച്ചു നടന്ന ആഘോഷത്തിൽ അല്ലു അർജുനും സ്നേഹ റെഡ്‌ഡിക്കുമൊപ്പം മക്കൾ ഇരുവരും കൂട്ടിനുണ്ട്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മധുരം പങ്കിട്ടു ജന്മദിനം ആഘോഷമാക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് സ്നേഹ റെഡ്‌ഡി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോവൻ സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടി.

allu arjun wife birthday

2003 ഇൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ സിനിമ ലോകത്തേക്ക് എത്തുന്നത്. ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. പുഷ്പ 1 എന്ന ചിട്ടത്തിലെ അഭിനയത്തിന് ദേശിയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷപ 2. ഈ വര്ഷം തന്നെ റിലീസിന് ഒരുങ്ങുന്നുണ്ട്. പുതിയ ചിത്രത്തിൽ ഫഹദും ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്.

Read also: വേട്ടയ്യന്റെ കേരളത്തിലെ കളക്ഷൻ കേട്ടോ? കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version