Site icon

കുഞ്ഞിനെ നന്നായി പരിപാലിക്കാൻ തങ്ങൾക്കറിയാം എന്ന് ജഗത് പറയാറുണ്ട്; ജഗത് എന്ന ഭർത്താവിനെ കുറിച് നടി അമലപോൾ പറഞ്ഞതിങ്ങനെ..!

Amala Paul about Husband jagath

Amala Paul about Husband jagath: ഏതൊരു ഭാര്യയുടെയും സ്വകാര്യഅഹങ്കാരവും സ്വന്ദര്യ രഹസ്സ്യവുമൊക്കെ ഭർത്താക്കന്മാർ തന്നെയാണ്. ഇപ്പോളിത മലയാള സിനിമയിലെ ലേഡി സ്റ്റാർ അമല,വീട്ടിലും ഭാര്യയുടെ സിനിമാ ജീവിതത്തിലും ജഗത് നൽകുന്ന ശ്രദ്ധയെയും അതിരുകവിഞ്ഞ സ്നേഹത്തെയും കുറിച് തുറന്നു പറഞ്ഞിരിക്കുകയാണ്. തമിഴ് , മലയാളം , തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അമല പോൾ നീലത്താമര (2009) എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഒരു ഇന്ത്യൻ പ്രണയകഥ റൺ ബേബി റൺ, നായക് ദൈവ തിരുമകൾ തുടങ്ങി ഒട്ടേറെ സിനിമകൾ അഭിനയിച്ചു. ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളുമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന അമല തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ചു.ഒരു വെക്കേഷൻ യാത്രയ്ക്കിടെ ഉണ്ടായ പരിചയം ജീവിതമായി മാറിയ കഥയുണ്ട് അമലയുടെയും ജഗിന്റെയും ജീവിതയാത്രയ്ക്ക് പിന്നിൽ. 2023 ലാണ് വ്യവസായി ആയ ജഗത് ദേശായുമായി താരം വിവാഹത്തിലാവുന്നത്.2024ൽ “ഇലൈ” എന്ന മകൻ പിറന്നു.

Amala Paul about Husband jagath

അഭിനേത്രി എന്ന നിലയിലല്ല ജഗത് അമലയെ പ്രണയിച്ചതും, വിവാഹം ചെയ്തതും എന്നാൽ ആടുജീവിതം’ സിനിമയുടെ വരവേൽപ്പിലാണ് അമല പോൾ എന്ന നടിയുടെ പ്രശസ്തി എത്രത്തോളം ഉണ്ടെന്ന് ജഗത് നേരിട്ട് മനസിലാക്കുന്നത്.താരത്തിന്റെ പുതുപുത്തൻ ചിത്രം ലെവൽക്രോസിന്റെ പ്രചാരണങ്ങളിലും അമലയുടെ ഒപ്പം ജഗത് ഉണ്ട്. ഭാര്യക്കായി അതിരുകവിഞ്ഞ സ്നേഹം നല്കുന്നയാളാണ് തന്റെ ഭർത്താവെന്ന് അമല പറയുകയുണ്ടായി .കുഞ്ഞിന്റെ കാര്യത്തിൽ തന്നെക്കാൾ ശ്രദ്ധ ഭർത്താവിനാണ് വീട്ടിൽ രണ്ടുപേരുടെയും കുടുംബങ്ങൾ ഉണ്ടെങ്കിലും, കുഞ്ഞിനെ നന്നായി പരിപാലിക്കാൻ തങ്ങൾക്കറിയാം എന്ന് ജഗത് പറയാറുണ്ട് എന്ന് അമല.

കഴിഞ്ഞദിവസം “ലെവൽക്രോസ്സിംഗ്” സിനിമയുടെ സ്ക്രീനിംഗ് നടക്കുമ്പോൾ ജഗത് ചെയ്തൊരു കാര്യം അമല എടുത്തുപറഞ്ഞു.മാളിന്റെ ലോബിയിൽ വച്ചിരുന്ന ‘ലെവൽക്രോസ്’ സിനിമയുടെ പരസ്യ ഫ്ലെക്സ് സ്വന്തമായി എടുത്ത് എസ്കലേറ്ററിൽ കയറ്റി മുകളിലെ നിലയിൽ കൊണ്ടുപോകുന്നത് ജീവനക്കാരല്ല, അമലയുടെ ഭർത്താവ് ജഗത് ദേശായി ആണ്. ഈ സ്നേഹം തനിക്കുകിട്ടയ വിലമധിക്കാനാകാത്ത ഭാഗ്യമായാണ് താരം പറയുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version