Site icon

വസ്ത്രം അത് എന്റെ ഇഷ്ട്ടം; അത് ക്യാമറയിൽ കാണിച്ച രീതിയിൽ ആയിരിക്കും തെറ്റ് സംഭവിച്ചത്… പ്രതികരിച്ച് അമല പോൾ..!

Amala Paul About Viral Dress At School

Amala Paul About Viral Dress At School: വസ്ത്ര ധാരണ ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ഇഷ്ടമാണ് അതിൽ അഭിപ്രായ വിത്യാസം പറയാൻ ആർക്കും അധികാരമില്ല . താൻ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ സൈബർ ബുള്ളിംഗ് നേരിടുകയാണ് അമല പോൾ ഇപ്പോൾ.

അമല പോൾ വളരെ അധികം ആരാധകരുള്ള ഒരു താരമാണ്. വളരെ ചുരുക്കം ദിവസത്തിന് മുമ്പാണ് അമല പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ നിറഞ്ഞ നിമിഷമായ മാതൃത്വം എന്ന അനുഭവം അറിഞ്ഞത്. വളരെ സന്തോഷതോടെയാണ് എലാരും ഈ. വാർത്ത സ്വീകരിച്ചത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി നൽകിയിരിക്കുകയാണ് നടി അമല പോൾ.

Amala Paul About Viral Dress At School

താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച രീതിയിൽ ആയിരിക്കും തെറ്റ് സംഭവിച്ചത് എന്നാണ് അമല പറഞ്ഞത്. ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് വളരെ വിവാദമായത്.അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല എന്നാണ് അമല ഇതിനെതിരെ പ്രതികരിച്ചത്.

ഞാൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല. നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക എന്നാണ് അമല പോൾ പറയുന്നത്. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം താരം ഡാൻസ് ചെയ്തിരുന്നൂ.ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന താരങ്ങളാകുന്ന ലെവൽ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രസ്സ് മീറ്റിൽ താരം ഈ വിവാദത്തിന് മറുപടി നൽകിയത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version