Site icon

ഒളിമ്പിക്സ് വേദിയിൽ ശ്രദ്ധേയമായി അംബാനി കുടുംബം; പ്രധാന ആകർഷണം നവ ദമ്പതികൾ..!

Ambani Family At Paris For Olympics

Ambani Family At Paris For Olympics: പാരിസിലെ ഒളിംപിക്സ് വേദിയിൽ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമൽ എന്നിവർക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മർച്ചന്റും ഉണ്ടായിരുന്നു. ആഗോളമായുള്ള കായികമേളയ്ക്ക് പിന്തുണ ഉയർത്തിക്കാട്ടുന്നതോടൊപ്പം തന്നെ കുടുംബബന്ധങ്ങളുടെ സ്നേഹത്തിൻ്റെ ഏതാനും മണിക്കൂറുകൾ കൂടി ഈ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തി.

ഒളിമ്പിക്സിൽ 2024 ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും, ജൂലൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മർച്ചന്റു മാണ് ശ്രദ്ധ നേടിയത്. വിവാഹത്തിന് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ആഗോള സ്പോർട്‌സ് ഇവന്റിൽ ഇവർ പങ്കെടുത്തത്. അയഞ്ഞ ഫ്ലോറൽ പ്രിന്റ് ഷർട്ട് ധരിച്ചാണ് അനന്ത് എത്തിയത്. രാധികയാവട്ടെ, തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള സ്‌കർട്ടും ടോപ്പുമായിരുന്നു വേഷം.

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗവുമായ നിത അംബാനി എന്നിവരും പാരിസിലുണ്ട്. ഇന്ത്യയിൽ സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായ ഇടപെടലിനു പേരുകേട്ട ആളാണ് നിത അംബാനി, ഇവരുടെ പങ്കാളിത്തം സ്പോർട്‌സിനോടുള്ള കുടുംബത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയും ആഗോള കായിക രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം ഉയർത്താനുള്ള നിരന്തര പരിശ്രമവും എടുത്തുകാണിക്കുന്നു. നേരത്തെ, 10 എം എയർ പിസ്‌റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ അത്ലറ്റുമാരായ മനു ഭാക്കറിനും സർബജ്യോത് സിങ്ങിനും നിത അംബാനി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Ambani Family At Paris For Olympics

ഒളിംപിക്സ‌് എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് മനു ഭാക്കർ. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ (ഐഒഎ) പങ്കാളിത്തത്തോടെ റിലയൻസ് ഫൗണ്ടേഷന്റെ സുപ്രധാന സംരംഭമായ ഇന്ത്യാ ഹൗസിന്റെ ഉദ്ഘാടനവും പാരീസിൽ നടന്നു. ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയങ്ങൾ ആഘോഷിക്കാനും ഇന്ത്യയുടെ ഒളിംപിക്സ് യാത്ര ലോകവുമായി പങ്കിടാനുമുള്ള ഇടമാണ് ഇത്. കൂടാതെ, കൈത്തറി സാരികൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച ഉൽപ്പന്നങ്ങളും സ്ട്രീറ്റ് ഫുഡ് ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭക്ഷണങ്ങളും ഇന്ത്യ ഹൗസിൽ ലഭ്യമാകും.

പാരിസ് ഒളിംപിക്സിനു മുന്നോടിയായുള്ള രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി ജൂലൈ 24 ന് നിത അംബാനി വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 ഇൽ നടന്ന റിയോ ഒളിമ്പിക്‌സിലാണ് നിത അംബാനിക്ക് ആദ്യമായി അംഗത്വം ലഭിക്കുന്നത്. അതിനുശേഷം, ഐഒസിയിൽ ചേർന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന നിലയിലും അല്ലാതെ തന്നെ അസോസിയേഷന് വേണ്ടി മികച്ച മുന്നേറ്റങ്ങൾ നടത്താനും അവർക്ക് സാധിച്ചു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version