Ambani Wedding P R Cost: ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രൗഡ ഗംഭീരമായ വിവാഹമേളമായാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചെന്റിന്റെയും വിവാഹം നടന്നത്.ബോളിവുഡ് കൂട്ടത്തോടെ അണിനിരന്ന സംഗീത് പരിപാടി. പോപ്പ് സൂപ്പര്‍ താരം ജസ്റ്റിന് ബീബറെ എത്തിച്ച് മറ്റൊരു ഷോ. ഇതിന് പിന്നാലെ ഹല്‍ദി ചടങ്ങ്. പരമ്പരാഗത ഗുജറാത്തി ആഘോഷം. മഞ്ഞ ലഹങ്കയും പൂക്കള്‍ മാത്രം കോര്‍ത്തുണ്ടാക്കിയ ദുപ്പട്ടയും അണിഞ്ഞ് രാധിക മെര്‍ച്ചെന്റ്.
മനിഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഏറെ ചർച്ചയായി.രാജകുടുംബത്തെവരെ പിന്നിലാക്കിയ ആഡംബര വിവാഹം 5000 കോടികള്‍ പൊടിച്ച ആനന്ദ് അംബാനികല്യാണത്തിന് പി ആർ വർക്ക് ചെയ്യാൻ 3.6 ലക്ഷം രൂപ ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി സോഷ്യൽമീഡിയ ഇൻഫ്ലുൻസർ കാവ്യ കർണാടക്.അംബാനി കല്യാണം ഇന്ത്യൻ സമ്പത് ഘടനയെ അഭിവൃതിപെടുത്തുമെന്ന വാദവുമായി കണ്ടെന്റുകൾ ചെയ്യാനായിരുന്നു ആവശ്യപെട്ടിരുന്നതെന്ന് ഇൻഫ്ലുൻസർ പറഞ്ഞു.തന്റെ മാതാപിതാക്കൾ അടക്കം ഓഫർ സ്വീകരിക്കാൻ പറഞ്ഞെങ്കിലും നിരസിക്കുകയായിരുന്നു എന്നും കാവ്യാ തുറന്നടിച്ചു.ഈ പിആർ കോൺടെന്റ് ഏറ്റെടുത്താൽ അത് തന്റെ വ്യക്തിപരമായ ബ്രാന്‍ഡിനെ ബാധിക്കുമെന്നും അവർ വ്യക്തമാക്കി.
ഇത്തരമൊരു പ്രമോഷൻ ചെയ്യുന്നതിൽ വിശ്വസ്തതയുടെ പ്രശ്നം കൂടെയുണ്ടെന്ന് കാവ്യ കർണാട്ടിക് ചൂണ്ടിക്കാട്ടുന്നു. ജിയോ ഇന്റർനെറ്റ് നിരക്ക് കൂട്ടിയ സമയത്ത് അംബാനിയെ പോലുള്ള ഒരു കോർപ്പറേറ്റ് ഭീമനെ പ്രമോട്ട് ചെയ്യുന്നത് സത്യസന്ധമല്ല. നിരന്തരം പുലർത്തുന്ന വിശ്വസ്തതയിലൂടെ സമയമെടുത്ത് എടുക്കുന്ന ദുർബലമായ സംഗതിയാണ് വിശ്വാസം,തന്റെ ശ്രോതാക്കൾക്ക് എല്ലാം തിരിച്ചറിയാനാകും പെയ്ഡ് പ്രമോഷനും സത്യസന്ധമായ കണ്ടെന്റും എല്ലാം ഏതാണെന്ന് അവർക്ക് വേർതിരിച്ചറിയാനാവും. അതുകൊണ്ടുതന്നെ അവരുടെ വിശ്വാസം നിലനിർത്തൽ പ്രധാനമാണ് എന്നും പോസ്റ്റിൽ അവർ അഭിപ്രായപ്പെട്ടു.ഇതോടൊപ്പം ഓഫർ നിരസിച്ചതിനു പിന്നിൽ ധാർമികമായ പ്രശ്നങ്ങളുണ്ടെന്നും കാവ്യ ചൂണ്ടിക്കാട്ടി. ജാതിയുടെയും വർഗ്ഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും പേരിൽ പലപ്പോഴും വിവാഹങ്ങൾ മുടങ്ങുന്ന ഒരു രാജ്യത്ത് ഇതേ മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള ഒരു വൻകിട വിവാഹം പ്രോത്സാഹിപ്പിക്കുന്നത് എന്റെ മൂല്യങ്ങളോട് നിരസിക്കുന്നതല്ല
ഒരു വിദ്യാഭ്യാസ പ്രവർത്തകയും കണ്ടൻ ക്രിയേറ്ററും എന്ന നിലയ്ക്ക് അത്തരം ഒരു കല്യാണം പ്രൊമോട്ട് ചെയ്യുന്നത് തെറ്റിദ്ധാരണയുണ്ടാകും പിന്നെ ഒരു വിവാഹം ഇന്ത്യൻ സമ്പദ്ഘടനയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുവെന്ന് വാദിക്കുന്നത് വസ്തുതപരമായി ശരിയല്ലെന്നും അവർ പറഞ്ഞു. 3.6 ലക്ഷത്തിന്റെ ഓഫർ വലിയ പ്രലോഭനം തന്നെയാണ് എന്നാൽ ചെറിയ സമയത്തെ സാമ്പത്തിക നേട്ടത്തെക്കാൾ പ്രധാനമാണ് ദീർഘകാലത്തേക്കുള്ള തന്റെ വിശ്വസ്തത നിലനിർത്തൽ.സത്യസന്ധ്യതയിലൂടെയാണ് വിശ്വസ്തരായ ഫോളോവർമാർ ഉണ്ടാവുക അത്തരം ഫോളോവർമാരെ കിട്ടുന്നത് വിലമതിക്കാനാവാത്തതാണ് ഇത്തരം ഓഫറുകളെക്കാൾ തന്റെ സത്യസന്ധരായ ഫോള്ളോവർമ്മാർക്കാണ് പ്രാധാന്യമെന്നും കാവ്യ വ്യക്തമാക്കി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.