BSNL TCS partnership: ബിഎസ്എൻഎല്ലുമായി സഹകരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്.സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗം. അതിൽ അതിശക്തരായി നിലകൊള്ളുന്നത് റിലയൻസ് ജിയോയാണ്. ഈയിടെയാണ് റിലയൻസ് ജിയയോയും, എയർടെലും വോഡഫോൺ ഐഡിയയും രാജ്യത്ത് മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ മാത്രമാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ടാറ്റ കൺസൽട്ടൻസി സർവീസസും ബിഎസ്എൻഎലും തമ്മിലുള്ള 15000 കോടി രൂപയുടെ കരാർ വാർത്താ ഇടം പിടിക്കുകയാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കാൻ ഇരു കമ്പനികളും തമ്മിൽ സഹകരിചാണ് പദ്ധതി. വർഷങ്ങളായി 4ജി നെറ്റ് വർക്ക് വിന്യസിക്കുന്നതിലെ ബിഎസ്എൻഎലിൻ്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്.
നിലവിൽ ജിയോയും എയർടെലും മാത്രമാണ് 4 ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എൻഎൽ ഇപ്പോഴും 4 ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേർന്ന് ബിഎസ്എൻഎലിൻ്റെ 4ജി വിന്യാസം പൂർത്തിയായാൽ അത് റിലയൻസ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് റിലയൻസ് ജിയോയാണ്.
12 ശതമാനം മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്കുയർത്തിയത്. എയർടെൽ 11 ശതമാനം മുതൽ 21 ശതമാനം വരെയും വോഡഫോൺ ഐഡിയ 10 ശതമാനം മുതൽ 21 ശതമാനം വരെയും നിരക്ക് വർധിപ്പിച്ചു. 4ജി ഇല്ലെങ്കിലും ബിഎസ്എൻഎൽ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയിൽ പ്രചാരണങ്ങൾ ശക്തമായിരുന്നു.
BSNL TCS partnership
വർഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എൻഎലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ൽ തന്നെ ബിഎസ്എൻഎൽ 4ജി യാഥാർത്ഥ്യമാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു.
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.