മലയാള സിനിമയിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകൻ വിനയൻ്റെ മകനും നടനുമാണ് വിഷ്ണു വിനയ്. വിഷ്ണു ഗോവിന്ദൻ സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടനിൽ നിന്നും സംവിധായക്കാനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം.
2018, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച കാവ്യ ഫിലിം കമ്പനി ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന പുത്തൻ പുതിയ ചിത്രം ആനന്ദ് ശ്രീബാലയ്ക്ക് സംവിധാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിനയ് ആണ്.അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് അഭിലാഷ് പിള്ളയാണ്.
കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ അർജുൻ അശോകനോപ്പം സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
arjun ashokan new movie
തിയറ്ററിൽ ഉടൻ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രം തിയറ്ററിൽ വൻ വിജയം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം ആനന്ദ് ശ്രീബാല.
Read also: ആദ്യം ഭാര്യ പിന്നെ ഭർത്താവ് മാതൃകയാക്കാം ജ്യോതിക–സൂര്യ ദമ്പതിമാരുടെ വീടിന്റെ ഈ പ്രത്യേകത
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.