asif ali seaks about suraj: രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധയും നേടിയിരുന്നു. ചിത്രത്തിലെ സുരാജിൻ്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി. അതിൽ സുരാജ് ചെയ്ത വേഷം ഒരു ശതമാനം മാറിയിരുന്നെങ്കിൽ ഒരു മോണോ ആക്ട് മാത്രം ആകുമായിരുന്നുവെന്നും ,ഹ്യൂമറിലൂടെ കരിയർ തുടങ്ങിയതുകൊണ്ട് തന്നെ സുരാജിന് എല്ലാ കഥാപാത്രങ്ങളും ഈസിയായിരിക്കുമെന്നും ആസിഫ് പറയുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം അഡിഗോസ് അമിഗോസിൻറെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അദ്ദേഹം ചെയ് വേഷം ഒരു ശതമാനം അങ്ങോട്ട് മാറിയാൽ മോണോ ആക്‌ട് ആയിപോവാം. അടുത്തതായി സ്റ്റേജിലേക്കൊരു വൃദ്ധൻ വരുന്നു എന്ന് പറയുന്ന പോലെയാവും അതുണ്ടാവുക.പക്ഷെ അതൊരു സ്ഥലത്തും ഫീൽ ചെയ്യിക്കാതെയാണ് അദ്ദേഹം മുഴുവനായി ആ സിനിമയിൽ അവതരിപ്പിച്ചത്. അതിപ്പോൾ ഫോൺ ഉപയോഗിക്കുന്ന രീതി, തോർത്ത് വിരിക്കുന്ന രീതി, കഞ്ഞി കുടിക്കുന്നത്, മകൻ അവോയ്‌ഡ് ചെയ്യുന്നതെല്ലാം വളരെ കൃത്യമായി അദ്ദേഹത്തിന് പറ്റിയിട്ടുണ്ട്.
സുരാജേട്ടൻ കരിയർ തുടങ്ങുന്നത് തന്നെ ഏറ്റവും മുകളിൽ നിന്നാണ്. ഹ്യൂമർ ചെയ്യുക എന്ന് പറഞ്ഞാൽ തന്നെ വലിയ പാടാണ്. ദശമൂലം ദാമു തുടങ്ങിയ കഥാപാത്രങ്ങളെ വെച്ചാണ് ഏറ്റവും കൂടുതൽ ട്രോളുകൾ വന്നതും .ആ കഥാപാത്രത്തിൻ്റെ റിയാക്ഷനുകളാണ് വരുന്നത്.
asif ali seaks about suraj
അമ്പിളി ചേട്ടൻ കഴിഞ്ഞാൽ ചിലപ്പോൾ പല സിറ്റുവേഷനിലും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹ്യൂമർ സീക്വൻസുകൾ നമ്മൾ ടി.വിയിൽ കണ്ടിട്ടുണ്ടാവുക സുരാജേട്ടൻ്റെതാവും. ടി.വിയിൽ ഒരു പരിപാടി വെക്കുമ്പോഴും ആ ഒരു ജനറേഷൻ കഴിഞ്ഞാൽ സുരാജ് ഏട്ടനെയാണ് കൂടുതൽ കാണുന്നത്. അത്രയും പവർ കാണിച്ച ഒരാൾക്ക് ഏത് കഥാപാത്രം ചെയ്യാനും വളരെ ഈസിയാണ്,’ആസിഫ് അലി പറയുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.