Site icon

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് ആസിഫ് അലി: എല്ലാം പഠിച്ചത് ആ മനുഷ്യനിൽ നിന്ന് അദ്ദേഹമാണ് എന്റെ റോൾ മോഡൽ

fea 5 min 1

asif ali speaks about his father: അടുത്തിടെ നടന്ന പുരസ്കാരദാന ചടങ്ങിൽ ആസിഫ് അലി അപമാനിതനായതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനം സംവിധായകൻ രമേശ് നാരായണനെതിരെ ഉയർന്നുവന്നിരുന്നു. എന്നാൽ നടൻ ആസിഫ് അലി അതിനെ വളരെ പക്വതയോടെ കൂടെ കൈകാര്യം ചെയ്തു. ഇതോടെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ആസിഫ് അലി ഒരു ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എം ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ നടന്ന പുരസ്കാരം ദാന ചടങ്ങിലാണ് സംഭവം.

രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. എന്നാൽ വളരെ പക്വതയോടെ കൂടെയാണ് ആസിഫ് അലി ആ വിഷയത്തെ കൈകാര്യം ചെയ്തത്. എന്നാൽ എങ്ങനെയാണ് ഇത്രയും പക്വതയുടെ ആ വിഷയം കൈകാര്യം ചെയ്യാൻ സാധിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ആസിഫ് അലി പറയുന്നത് തന്റെ ഉപ്പയുടെ പേരാണ്.

ഇരുപത്തിമൂന്നാം വയസ്സിലാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ 38 വയസ്സായി.ആ പറഞ്ഞ സംഭവം തികച്ചും അവിചാരിതമായിരുന്നു. തുടർന്നുണ്ടായിരുന്ന പത്രസമ്മേളനത്തിലെ എന്റെ മറുപടികളും മുൻകൂട്ടി തയ്യാറാക്കിയതല്ല. സത്യസന്ധമായാണ് ഞാൻ സംസാരിച്ചത് എങ്ങനെ ഇത്രയും പക്വത വന്നു എന്ന് പലരും വിളിച്ചു ചോദിക്കുന്നുണ്ട്. അവരിൽ ചിലർ ആരാണ് എന്റെ റോൾ മോഡൽ എന്നും ചോദിക്കാറുണ്ട്. ബാപ്പ ഷൗക്കത്തലിയാണ് റോൾ മോഡൽ എന്നാണ് ആസിഫ് അതിന് മറുപടിയായി നൽകുന്നത്. ബാപ്പ കറകളഞ്ഞ രാഷ്ട്രീയക്കാരനാണ്.

asif ali speaks about his father

അദ്ദേഹത്തെ കാണാൻ ആളുകൾ വീട്ടിൽ വരുന്നതും അവരോട് ബാപ്പ സംസാരിക്കുന്നതും ചെറുപ്പത്തിലെ ഞാൻ കാണുന്നുണ്ട് അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരമാണ് എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. നടന്ന സംഭവത്തിനുശേഷം ആസിഫ് അലി പത്രസമ്മേളനത്തിൽ അതിന് മറുപടിയായി രംഗത്ത് വന്നിരുന്നു. വളരെ നല്ല രീതിയിൽ അതിന് പ്രതികരണം നൽകിയ ആസിഫിന്റെ വീഡിയോകളും ഏറെ വൈറലായിരുന്നു.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version