Site icon

റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി!!

featured min 2

Easy snack with rava and egg: കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായ ഒരു പലഹാരത്തിന്റെ റെസിപ്പി ആണിത്. ഇതുണ്ടാക്കാൻ ആണെങ്കിൽ വളരെ കുറഞ്ഞ സമയവും കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.

ചേരുവകൾ

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക . ശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുക്കുക. കൂടെ തന്നെ ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും റവയും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് റവ ഇട്ടു കൊടുകാം. ഇനി ഈ മിക്സിലേക്ക് നമുക്ക് കുറച്ചു കുറച്ചായി ഗോതമ്പു പൊടി ഇട്ടു കൊടുക്കാം. ഗോതമ്പു പൊടി ഒറ്റയടിക്ക് ഇട്ടു കൊടുക്കാതെ കുറച്ചു കുറച്ചു ഇട്ടു കട്ടകൾ ഒന്നുമില്ലാതെ ഇളക്കി യോജിപ്പിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക. ഇനി നമുക്കിത് പൊരിച്ചു എടുകാം.

Easy snack with rava and egg

അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ നമുക്ക് മാവിൽ നിന്ന് ഓരോ തവി മാവ് വീതം എടുത്ത് വെളിച്ചെണ്ണയിലേക്ക് ഒഴിച്ചു കൊടുക്കാം. പലഹാരം മുങ്ങി കിടക്കുന്ന അത്ര വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. ഇനി തീ വളരെ കുറച്ചു വെച്ച് വേണം പൊരിച്ച് എടുക്കാനായി. രണ്ടു സൈഡും ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ പലഹാരം മറിച്ചും തിരിച്ചും ഇടുക . ഇനി നമുക്ക് പലഹാരം എണ്ണയിൽ നിന്ന് കോരിയെടുത്ത് മാറ്റാവുന്നതാണ്.

Read also: മൈദയും മുട്ടയും ഉണ്ടോ… എങ്കിൽ വളരെ എളുപ്പത്തിൽ ഈ സ്നാക്ക് ഉണ്ടാക്കി നോക്കു!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version