audience welcomes the movie manichitrathaz: 31 വർഷങ്ങൾക്ക് ശേഷം വീണ്ടും നാഗവല്ലിയുടെ ശബ്ദം തീയറ്ററുകളിൽ മുഴങ്ങാൻ പോകുന്നു. 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ പെടുന്നു. അന്നുമുതൽ ഇന്നുവരെയും നകുലും ഗംഗയും സണ്ണി ജോസഫും മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നു. ഗംഗയായി ശോഭനയും നകുൽ ആയി സുരേഷ് ഗോപിയും സണ്ണി ജോസഫ് എന്ന സൈക്യാട്രിസ്റ്റയി മോഹൻലാലും ആണ് വേഷമിട്ടിരുന്നത്. ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1993 ൽ ഏറ്റവും നല്ല ജനപ്രിയ ചിത്രം എന്ന ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ മണിച്ചിത്രത്താഴ് ലഭിച്ചിട്ടുണ്ട്.നിരവധി ഭാഷകളിൽ തന്നെ ചിത്രം റിലീസ് ചെയ്തിരുന്നു. തമിഴിൽ ഗംഗയ്ക്ക് പകരം ചന്ദ്രമുകി എന്ന കഥാപാത്രം തമിഴ് സിനിമ ലോകത്തും സ്ഥാനം പിടിച്ചു.പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശബ്ദത്തിലും ദൃശ്യത്തിലും കൂടുതൽ മികവ് വരുത്തിയാണ് വീണ്ടും മണിച്ചിത്രത്താഴ് തീയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ വ്യാഴാഴ്ച കൊച്ചിയിൽ നടന്നു. സിനിമാരംഗത്ത് നിന്നും നിരവധി ആളുകൾ ഷോ കാണാൻ എത്തിയിരുന്നു. ചിത്രത്തിൽ ശ്രീദേവിയായി വേഷമിട്ട വിനയ പ്രസാദ് ഉൾപ്പെടെ നിരവധി താരങ്ങളും പ്രവർത്തകരും എത്തിയിരുന്നു.
സംവിധായകനായ സിബി മലയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമി നിർമാതാക്കളായ ഷെർഗ ഷെനൂഗ സിയാദ് കോക്കർ സന്ദീപ് സോനൻ തുടങ്ങിയവരും പ്രീമിയർ ഷോയിൽ എത്തിയിരുന്നു. സംവിധായകൻ ഫാസിലും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും മാറ്റിനി നൗവും ചേർന്നാണ് സിനിമ പുറത്തിറക്കുന്നത്. നെടുമുടി വേണു എന്ന നടന വിസ്മയം മുതൽ മൺമറഞ്ഞുപോയ എല്ലാ താരങ്ങൾക്കും ഓർമ്മപ്പൂക്കൾ സമർപ്പിച്ചു തന്നേ ചിത്രം ആരംഭിക്കുന്നു. ചിത്രത്തിന്റെ ശബ്ദ മികവ് തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു.
audience welcomes the movie manichitrathaz
ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ പല ഭാഗങ്ങളും വീണ്ടും വീണ്ടും റെക്കോർഡ് ചെയ്തതായി അണിയറ പ്രവർത്തകർ പറയുന്നു. എം ആർ രാജാകൃഷ്ണനാണ് അറ്റ്മോസ് മിക്സിങ് നടത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് പതിപ്പുകളിൽ ഒന്ന് ഡൽഹിയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ സൂക്ഷിച്ചിരുന്നു ഇതാണ് റീമാസ്റ്ററിറിങ്ങിനായി ഉപയോഗിക്കുന്നത് എന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു. 1 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ പതിപ്പ് ഇറക്കിയിട്ടുള്ളത്.മുൻപത്തെ അതേ പതിപ്പ് തന്നെയാണ് തിയറ്റർ റിലീസിന് ഉപയോഗിച്ചിട്ടുള്ളത്.ഓഗസ്റ്റ് 17നാണ് ചിത്രം റിലീസ് ചെയ്യുക.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.