Site icon

ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണം കൊടുക്കണം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്..? എന്നാൽ ഇവ കൊടുത്ത് നോക്കൂ..!

Baby Foods And Benefits

Baby Foods And Benefits: കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെയും മുലപ്പാൽ മാത്രമേ നൽകാവു. എന്തെന്ന് വെച്ചാൽ മുലപ്പാൽ പ്രതിരോധശേഷി കൂട്ടാനും മറ്റ് അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും. ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാം. കൂവരക്, ഏത്തയ്ക്കാപ്പൊടി, ഗോതമ്പ് കുറുക്ക് പോലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് കുഞ്ഞുങ്ങൾക്ക് നല്ലതെന്ന് നോക്കാം…

മുട്ടയുടെ മഞ്ഞ: ദഹിക്കുന്നുണ്ടെങ്കിൽ പിന്നീട് വെള്ളയും നൽകാം. കുഞ്ഞിന് ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. പഴവർഗങ്ങളും ഇലക്കറികളും ധാരാളം നൽകുക. കുഞ്ഞിന് തൂക്കം കൂടുന്നുണ്ടോയെന്ന് അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വയസ്സാകുമ്പോൾ കുഞ്ഞിന് 10 കി. ഗ്രാം തൂക്കം ഉണ്ടാകണം. കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Baby Foods And Benefits

ഞാലിപൂവൻ പഴം‌: എളുപ്പം ദഹിക്കുകയും പോഷകസമൃദ്ധവുമാണ് ഞാലിപൂവൻ പഴം‌. കുഞ്ഞിന് ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകളുള്ളപ്പോൾ പഴം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

പഴച്ചാറുകൾ: കഴിവതും സീസണലായിട്ടുളള പഴച്ചാറുകൾ നൽകുക. ഓറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. മുന്തിരി മുതലായ ഫലവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി മാത്രമേ കുട്ടികൾക്ക് കൊടുക്കാവൂ . ആപ്പിളിന്റെ തൊലി കളഞ്ഞ് മാർദവമായ ഭാഗം സ്പൂൺ വച്ച് ഇളക്കി കൊടുക്കാവുന്നതാണ്.

കുറുക്കുകൾ: നേന്ത്രക്കായ ഉണങ്ങിപൊടിച്ച് അതിൽ പനം കൽക്കണ്ട് ചേർത്ത് കുറുക്കി കൊടുക്കുന്നതാണ് നല്ലത്. പഞ്ചസാര കഴിവതും ഒഴിവാക്കുക. കുഞ്ഞിന് മലബന്ധമുണ്ടെങ്കിൽ അൽപം നെയ്യ് ചേർത്ത് നൽകാവുന്നതാണ്. പുറത്ത് നിന്നുള്ള പാക്കറ്റ് വാങ്ങുന്നതിനെക്കാൾ നല്ലത് നേന്ത്രക്കായ വീട്ടിൽ തന്നെ ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ്.‌ കൂവരക് കുറുക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്. കൂവരക് ശർക്കരയോ പനം കൽക്കണ്ടോ ചേർത്ത് കൊടുക്കാം.

പച്ചക്കറികൾ: ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങി ഉടച്ചു നൽകുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചക്കറികൾ സൂപ്പായി വേണമെങ്കിലും നൽകാം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version