Site icon

നിങ്ങൾ അമിതമായി നടുവേദന നേരിടുന്നവരാണോ..? എങ്കിൽ കാരണവും പരിഹാരവും ഇതാ..!

Back Pain Cause And Sollutions

Back Pain Cause And Sollutions: മിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് നടുവേദന. പ്രായമായവരിൽ അധികവും കണ്ടുവരുന്ന നടുവേദന ഇപ്പോൾ ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രശ്നമാണ്. എഴുന്നേറ്റ് നിൽക്കുമ്പോൾ അരക്കെട്ടിന്റെ ഭാഗത്ത് ഒരു ഭാരം അനുഭവപ്പെടുന്നതും, ചിലർക്ക് കുനിഞ്ഞ് നിവരുമ്പോൾ ഒരു മിന്നൽ പോലെ അനുഭവപ്പെടുകയും ചെയ്യാം.പെട്ടെന്ന് കുനിഞ്ഞ് നിന്ന് ഭാരം പൊക്കുന്നതും നട്ടെല്ലിന് ക്ഷതം വരുന്ന പോലെയുള്ള വീഴ്ച്ചകൾ സംഭവിക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു.

അമിതമായി ജോലിചെയ്യുന്നതുകൊണ്ടും തുടർച്ചയായി ഇരിക്കുന്നതും ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സ്ത്രീകളിൽ ഗർഭസമയത്തും ഇത്തരത്തിൽ നടുവേദന കണ്ടുവരാറുണ്ട്. നട്ടെല്ലിന്റെ ഇരുവശത്തും ഉണ്ടാകുന്ന മസിലുകൾക്കും ലിഗമെന്റിനും ഉണ്ടാകുന്ന സ്ട്രെയിനാണ് നടുവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. നട്ടെല്ലിന്റെ പേശികൾക്കും അസ്ഥികൾക്കും ബലക്ഷയം സംഭവിക്കുന്നതും അസ്ഥികൾക്കിടയിൽ ഉള്ള ഡിസ്കിന് തേയ്മാനം സംഭവിക്കുന്നതും അനാവശ്യമായി സ്ട്രെയിൻ നൽകുന്നതും തുടങ്ങിയ കാരണങ്ങളാൽ നടുവേദന ഉണ്ടാകുന്നു. നീർക്കെട്ട് കൊണ്ടും നടുവേദന ഉണ്ടാകാറുണ്ട്.

Back Pain Cause And Sollutions

നട്ടെല്ലിന് ജോയിന്റ്കളിൽ ഉണ്ടാകുന്ന നീർക്കെട്ട് മൂലമാണ് ഇത് സാധാരണയെ കണ്ടു വരാറുള്ളത്. ചില രോഗാണുക്കൾ മൂലവും നട്ടെല്ല് വാദം, തണ്ടൽ വാദം തുടങ്ങിയവ കാരണം മൂലം നീർക്കെട്ട് ഉണ്ടാകുന്നു . ഈ നീർക്കെടുള്ള ആളുകൾ വേദന കാരണം പുലർച്ചെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും, ചെയ്യുന്നു. എഴുന്നേറ്റ് ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ വരെ കുനിയാനോ തിരിയാനോ അവർക്ക് കഴിയാറില്ല.വൃക്കരോഗങ്ങളായ മൂത്രത്തിലെ കല്ലുകളോ പഴുപ്പോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതിന് കാരണമായി കണ്ടു വരാറുണ്ട്. നടുവേദന ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീര ഭാരം കുറയുന്നത്. രാത്രിയിലുള്ള പനിയും കാണാറുണ്ട്. തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാൻ കഴിയാവുന്നതാണ്.

കൃത്യമായ തരത്തിലുള്ള വ്യായാമം ഒരു പരിധിവരെ നടുവേദനയെ കുറയ്ക്കുന്നു. അമിത ജോലിഭാരം കാരണം പല ആളുകളിലും നടുവേദന കണ്ടു വരാറുണ്ട്.ഭൂരിഭാഗം ദിവസവും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവരിൽ കൂടുതലായി നടുവേദന കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ളവർ കൃത്യമായി ഇടവേളകൾ എടുക്കേണ്ടതാണ്. നിർജലീകരണം കാരണം പേശികൾ വലിഞ്ഞു മുറിക്കുകയും ചെയ്യുന്നു. അതിനാൽ ദിവസവും വെള്ളം കുടിക്കുന്നത് ശീലമാക്കുക. രാത്രി നന്നായി ഉറങ്ങുന്നതും നടുവേദന ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നു. നടുവേദന ഉള്ളവർ കമിഴ്ന്നു കിടന്നു ഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മലർന്നോ അല്ലെങ്കിൽ ഒരു വശത്തേക്ക് തിരിഞ്ഞോ കിടക്കുന്നതാണ് ഏറ്റവും ഉചിതം.മലർന്നുകിടക്കുമ്പോൾ തല അമിതമായി താഴാതിരിക്കാൻ ശ്രദ്ധിക്കണം.അമിതമായ നടുവേദനയ്ക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെയോ വിദഗ്ധ ഡോക്ടറുടെയോ ചികിത്സ നേടാവുന്നതാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version