Site icon

ഉപ്പും മുളകിലേക്കും മുടിയൻ തിരിച്ചു വരുമോ? മുടിയനുമായുള്ള പ്രശ്നങ്ങളെ കുറിച്ച് ബാലുവും നീലുവും പറയുന്നു..!

Balu And Neelu About Mudiyan

Balu And Neelu About Mudiyan: ഫ്ലവർസ് ചാനലിലെ ഹിറ്റ് സീരീസുകളിൽ ഒന്നാണ് ഉപ്പും മുളകും. ബാലു എന്ന അച്ഛനും നീലു എന്ന അമ്മയും നാലു മക്കളും അവരുടെ വിശേഷങ്ങളും ഓരോ എപ്പിസോഡുകളായി അവതരിപ്പിക്കുന്ന സീരിയലിന് മലയാളികളുടെ ഇടയിൽ വമ്പൻ പ്രചാരമാണ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഉപ്പുമുളകും. പരമ്പര മാത്രമല്ല പരമ്പരകളില്‍ അണിനിരക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ബാലുവും നീലുവും കേശുവും തുടങ്ങി കുഞ്ഞ് പാറുക്കുട്ടി വരെ പ്രേക്ഷകരുടെ ഹൃദയം കവർന്നു.

ഒന്നും രണ്ടും സീസണുകളിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു എങ്കിലും രണ്ടുസീസണുകളും ടി ആർപി റേറ്റിങ്ങിൽ മുൻപന്തിയിൽ ആയിരുന്നു ഉപ്പുമുളകിന്റെയും സ്ഥാനം. മലയാള ടെലിവിഷനില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകിന് ശേഷം മുടിയൻ ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ചൊരു മത്സരാർത്ഥിയായി പരിണമിക്കുകയും ചെയ്തു. ഇതിനിടയിൽ താൽക്കാലികമായി ഉപ്പും മുളകും നിർത്തിവെക്കുകയുണ്ടായി. ഇതിനിടയിൽ ഉപ്പും മുളകും പ്രവർത്തകരുടെ ഇടയിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഉപ്പും മുളകും സീസൺ ത്രീ ഇറങ്ങാൻ ഇരിക്കുന്ന സമയത്ത്, വെറൈറ്റി മീഡിയയാണ് ബാലുവിന്റെയും നീലുവിന്റെയും ഇന്റർവ്യൂ പോസ്റ്റ് ചെയ്തത്. മുടിയൻ എന്ന വിഷ്ണു ഉപ്പും മുളകിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന്, ഒരു വർഷത്തെ എഗ്രിമെന്റ് കഴിഞ്ഞതിനുശേഷം തീർച്ചയായും അവൻ വരുമെന്നാണ് ബാലുവും നീലവും പറഞ്ഞത്. ജനങ്ങൾ 9 വർഷങ്ങൾക്ക് ശേഷവും ആർട്ടിസ്റ്റുകൾ ഓടും കാണിക്കുന്ന സ്നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്ന് നീലു പറഞ്ഞു. മുടിയനോട് ഉണ്ടായ പ്രശ്നങ്ങളെല്ലാം തീർന്നു എന്ന് ബാലുവിനോട് ചോദിച്ചപ്പോൾ, നമ്മൾ ഒരു കുടുംബം പോലെ കഴിയുന്ന ആളുകളാണ് വീടുകളിലെ പ്രശ്നം പോലെ തന്നെയാണ് ഇതും. അതുകൊണ്ട് ആർട്ടിസ്റ്റുകളുടെ ഇടയിൽ ഒരു പ്രശ്നവും ഇല്ലെന്ന് ബാലു പറയുകയുണ്ടായി.

Balu And Neelu About Mudiyan

മിനി സ്‌ക്രീനിൽ എത്ര പരമ്പരകൾ വന്നാലും ഇനി വരുന്ന ഒന്നിനും മറികടക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യമാണ് ഉപ്പും മുളകുമെന്നത് അംഗീകരിക്കാതെ വയ്യ. ഇപ്പോഴിതാ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും മൂന്നാം സീസണുമായി എത്തുകയാണ് സംഘാടകർ. ഇത്തവണ ചില പുതിയ താരങ്ങൾ കൂടി പരമ്പരയിൽ എത്തുന്നുണ്ട്. സോഷ്യൽ മീഡിയ താരങ്ങൾ ആയ നന്ദൂട്ടിയും രണ്ടുവയസ്സുകാരൻ ഇസ്ദാനും ആണ് ഇത്തവണത്തെ പുതിയ താരങ്ങൾ. 2015 ഡിസംബര്‍ 14ന് ആണ് ഉപ്പും മുളകും ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പരമ്പര അവസാനിച്ചപ്പോഴും ഇന്നും ഓരോ എപ്പിസോഡും നിരവധിവട്ടമാണ് യൂട്യൂബില്‍ മാത്രം സ്ട്രീം ചെയ്യപ്പെടുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version