Site icon

ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ 10 ബാങ്ക് പരീക്ഷകളിതാ!

featured 9 min 2

bank job opportunities: ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ പുതിയ അവസരങ്ങൾ . പ്രധാനപ്പെട്ട 10 ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഇതാ

  1. ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷനാണ് ഈ പരീക്ഷ നടത്തുന്നത് . മത്സരാധിഷ്ഠിതമായ ഈ പരീക്ഷയിൽ ഉദ്യോഗാര്‍ത്ഥികളുടെ യുക്തിസഹമായ കഴിവ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷ, പൊതു അവബോധം എന്നിവ പരീക്ഷിക്കും . പ്രൊബേഷണറി ഓഫീസര്‍മാരാകാൻ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ പരിശീലന പരിപാടിക്ക് തെരഞ്ഞെടുക്കപെടും .
  2. ഐബിപിഎസ് ക്ലര്‍ക്ക് പരീക്ഷ

ക്ലറിക്കല്‍ സ്റ്റാഫുകളെ ഒന്നിലധികം പൊതുമേഖലാ ബാങ്കുകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നടത്തുന്ന പരീക്ഷയാണിത്. സംഖ്യാ ശേഷി, യുക്തി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൊതു അവബോധം എന്നിവയില്‍ ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ എന്നിവ ഈ പരീക്ഷയിൽ വിലയിരുത്തുന്നു. പ്രിലിമിനറി, മെയ്ന്‍ എന്നിങ്ങനെ രണ്ടു പരീക്ഷകള്‍ നടത്തിയാണ് കഴിവുള്ളവരെ കണ്ടെത്തുക.

  1. ഐബിപിഎസ് ആര്‍ആര്‍ബി ഓഫീസര്‍, അസിസ്റ്റന്റ് തസ്തിക

ഇന്ത്യയിലുടനീളമുള്ള റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസര്‍മാരെയും (സ്‌കെയില്‍ I, II, III) ഓഫീസ് അസിസ്റ്റന്റുമാരെയും റിക്രൂട്ട് ചെയ്യുന്നതിനാണ് ഈ പരീക്ഷ . ക്വാണ്ടിറ്റേറ്റീവ് അഭിരുചി, പൊതു അവബോധം, ഇംഗ്ലീഷ് – ഹിന്ദി ഭാഷ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയിലാണ് ഉദ്യോഗാര്‍ഥികളെ വിലയിരുത്തുന്നത് .

  1. എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കും അതിന്റെ അസോസിയേറ്റ് ബാങ്കുകളിലേക്കും ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ നടത്തുന്ന പരീക്ഷയാണിത് . പ്രിലിമിനറി, മെയ്ന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി പരീക്ഷ നടത്തി ശേഷം ഇന്റര്‍വ്യൂവും ഉണ്ട് .ഡാറ്റ വിശകലനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ കഴിവ് പരീക്ഷിക്കുന്നു.
    ആകര്‍ഷകമായ ശമ്പള പാക്കേജും മികച്ച കരിയര്‍ വളര്‍ച്ചാ സാധ്യതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
  2. എസ്ബിഐ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ വകുപ്പുകളായ ഐടി, എച്ച്ആര്‍, നിയമം, മാര്‍ക്കറ്റിങ്, ഫിനാന്‍സ് എന്നിവയിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്ന പരീക്ഷയാണിത്.സ്‌പെഷ്യലൈസേഷന്‍ അടിസ്ഥാനമാക്കിയാണ് പരീക്ഷാ പാറ്റേണ്‍ വ്യത്യാസപ്പെടുന്നത് .

bank job opportunities
  1. എസ്ബിഐ ക്ലര്‍ക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ തസ്തികകളിലേക്ക് ജൂനിയര്‍ അസോസിയേറ്റ്‌സിനെ റിക്രൂട്ട് ചെയ്യാന്‍ നടത്തുന്ന പരീക്ഷയാണിത് . ക്വാണ്ടിറ്റേറ്റീവ് അഭിരുചി, പൊതുവായ ഇംഗ്ലീഷ്, സാമ്പത്തിക അവബോധം തുടങ്ങിയവയിലെ പ്രാവീണ്യം പരീക്ഷയില്‍ വിലയിരുത്തും . ക്ലര്‍ക്കുമാര്‍ക്ക് ഉപഭോക്തൃ സേവനം, ഇടപാടുകള്‍, വിവിധ ഭരണപരമായ ജോലികള്‍ എന്നിവയുടെ ഉത്തരവാദിത്തം വരുന്നു

  1. ആര്‍ബിഐ ഗ്രേഡ് ബി ഓഫീസര്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വകുപ്പുകളിലേക്ക് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഈ പരീക്ഷ നടത്തുന്നു . സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങള്‍, ധനകാര്യം, മാനേജ്മെന്റ്, പൊതു അവബോധം എന്നിവയില്‍ ഉദ്യോഗാര്‍ഥികളെ പരീക്ഷിക്കുന്നു . ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മികച്ച തൊഴില്‍ സാധ്യതകളും ആനുകൂല്യങ്ങളും നൽകുന്നു .

  1. നബാര്‍ഡ് ഗ്രേഡ് എ ആന്റ് ബി ഓഫീസര്‍ ഈ പരീക്ഷയിൽ ഗ്രാമീണ വികസനം, കാര്‍ഷിക മേഖലയിലെ സാമ്പത്തിക കാര്യങ്ങള്‍, സ്ഥാപന വികസനം എന്നിവയിലാണ് ശ്രദ്ധ നൽകേണ്ടത് .സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങള്‍, കൃഷി, ഗ്രാമീണ വികസനം, ധനകാര്യം എന്നി വിഷയങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ കഴിവുകളും അളക്കുന്നു .
  2. ആര്‍ബിഐ അസിസ്റ്റന്റ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് ക്ലറിക്കല്‍ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നതാണ് ഈ പരീക്ഷ. ഉദ്യോഗാര്‍ത്ഥികളുടെ ക്വാണ്ടിറ്റേറ്റീവ് അഭിരുചി, പൊതു അവബോധം, ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ പ്രാവീണ്യം പരീക്ഷിക്കുന്നു .

  1. ഐബിപിഎസ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

പൊതുമേഖലാ ബാങ്കുകളിലെ ഐടി ഓഫീസര്‍, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍, എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍, ലോ ഓഫീസര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരെ കണ്ടെത്താൻ നടത്തുന്നു . ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷ എന്നിവയ്ക്കൊപ്പം നിര്‍ദ്ദിഷ്ട റോളിന് ആവശ്യമായ പ്രൊഫഷണല്‍ വിജ്ഞാന പരിശോധനകളും ഈ പരീക്ഷയിൽ ഉൾപ്പെടുന്നു .

Read also: ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version