Site icon

കുഞ്ഞിരാമായണത്തിൽ അവൻ ആടിനെ ഓടിച്ചിരുന്നു, ഹിറ്റ് സിനിമ ARM സംവിധായകനെ കുറിച്ച് ബേസിൽ ജോസഫ്.

Basil Joseph About ARM Movie Directer

Basil Joseph About ARM Movie Directer: കുഞ്ഞിരാമായണം ഷൂട്ടിംഗിലെ ചില നല്ല നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. ബേസിൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു കുഞ്ഞിരാമായണം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ബിജു മേനോനും ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നുണ്ട്. ഹ്യൂമറിന് പ്രാധാന്യം നൽകി നിർമിച്ച ചിത്രത്തിന് വലിയ റിപ്പീറ്റ് വാല്യൂവുണ്ട്.

ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രമാണ് അജയൻറെ രണ്ടാം മോഷണം. ചിത്രത്തിന്റെ സംവിധായകനായ ജിതിൻ ലാൽ കുഞ്ഞിരാമായണത്തിൽ ബേസിലിന്റെ സഹ സംവിധായകനായിരുന്നു. ചിത്രത്തിൽ ബിജു മേനോൻ്റെ ഇൻട്രോ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിമിൽ ഒരുപാട് ആടുകൾ ഉണ്ടായിരുന്നു. അതിനെ ഓടിക്കുന്ന പണി ജിതിൻ ലാലിനാണ് നൽകിയതെന്നും ബേസിൽ പറയുന്നു.

Basil Joseph About ARM Movie Directer

‘കുഞ്ഞിരാമായണത്തിൽ ബിജു മേനോൻ ചേട്ടൻ വരുന്ന ഇൻട്രോ സീനുണ്ട്. ഒരു ചുവന്ന കോൺടസാ കാറിൽ കുന്നിറങ്ങിയാണ് ബിജു ചേട്ടൻ വരുന്നത്. വിൻഡോസ് എക്സ്. പിയുടെ വാൾപേപ്പർ പോലെയുള്ള കുന്നുകളാണ് അത്. ഞങ്ങൾ നോക്കുമ്പോൾ കുന്നിന്റെ മുകളിൽ നിറയെ ആടാണ്. ഇവിടെ നിന്ന് ആരെങ്കിലും പോയി ഓടിക്കണം. അപ്പോൾ ഞാൻ ജിതിനോട് ചെന്ന് ഓടിക്കാൻ പറഞ്ഞു. ജിതിനെ പെട്ടെന്ന് ഓട് എന്ന് പറയുമ്പോൾ അവൻ സ്പ‌ീഡിൽ ഓടും. പിന്നെ മേലെ നടക്കും.

ജിതിനെ എന്ന് വീണ്ടും വിളിക്കുമ്പോൾ അവൻ വീണ്ടും ഓടും പിന്നെയും നടക്കും. അങ്ങനെയായിരുന്നു എന്ന് ‘ബേസിൽ ജോസഫ് പറയുന്നു’. അതേസമയം അജയന്റെ രണ്ടാം മോഷണം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടോവിനോ എത്തുന്നത്. ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version