Site icon

കൊൽക്കത്തയിലേക്ക് പോകുന്നത് വിജയം നേടാനാണ്, ടീമിന്റെ പ്രകടനത്തിൽ തൃപ്‌തനാണെന്ന് മൈക്കൽ സ്റ്റാറെ

blasters coach

ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നാളെ ഇറങ്ങുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ISL) പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ടീമായ മൊഹമ്മദൻസിനെയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. തുടർച്ചയായി മൂന്നാമത്തെ എവേ മത്സരത്തിനു കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇറങ്ങുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ആദ്യത്തെ രണ്ടു മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ ഒരെണ്ണത്തിൽ തോൽവിയും ഒന്നിൽ വിജയവും നേടി. അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും ടീം സമനില വഴങ്ങിയെങ്കിലും പ്രകടനം വളരെ മികച്ചതായിരുന്നു. എന്നാൽ മൊഹമ്മദൻസിനെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ ലക്‌ഷ്യം വിജയം മാത്രമാണെന്നാണ് പരിശീലകൻ മൈക്കൽ സ്റ്റാറെ (Kerala Blasters coach) പറയുന്നത്.

“കൊൽക്കത്തയിലേക്ക് ഞങ്ങൾ പോകുന്നത് വിജയിക്കാനാണ്. അക്കാര്യം വളരെ വ്യക്തമാണ്. കളിക്കുന്ന എല്ലാ മത്സരത്തിലും വിജയത്തിന് വേണ്ടിയാണ് ഞങ്ങൾ ഇറങ്ങുന്നത്. നോർത്ത്ഈസ്റ്റിനും (Northeast United) ഒഡിഷക്കുമെതിരെ ഞങ്ങൾ മികച്ച പ്രകടനം നടത്തി. ഞങ്ങൾ നാല് പോയിന്റെങ്കിലും ഉറപ്പായും നേടേണ്ടതായിരുന്നു, ചിലപ്പോൾ ആറു പോയിന്റ് മുഴുവനായും.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്റ്റാറെ പറഞ്ഞു.

blasters coach about new match

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ടീമിന് വിജയം നിഷേധിച്ചത് വ്യക്തിഗത പിഴവുകളാണ്. അതിനു കാരണക്കാരനായത് ഗോൾകീപ്പറായ മലയാളി താരമായ സച്ചിൻ സുരേഷും. നാളത്തെ മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്റെ ബുദ്ധിമുട്ടുകൾ സച്ചിൻ സുരേഷിനുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

മൊഹമ്മദന്സിനെതിരെ പ്രീ സീസൺ മത്സരം കളിച്ചു വിജയം നേടിയത് കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ആത്മവിശ്വാസം നൽകുന്നതാണ്. ഇന്റർനാഷണൽ ബ്രേക്കിൽ തയ്യാറെടുപ്പുകൾക്ക് സമയം ലഭിച്ചതിനാൽ പ്രതീക്ഷയോടെയാണ് ആരാധകർ ഈ മത്സരത്തെ കാണുന്നത്. പ്രതിരോധത്തിലെ പോരായ്‌മകൾ മാത്രമാണ് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യം.

Read also: കേരള ബ്ലാസ്റ്റേഴ്‌സിൽ പരിക്കിന്റെ പ്രശ്‌നങ്ങളുണ്ട്, ടീമിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നൽകി മൈക്കൽ സ്റ്റാറെ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version