Site icon

മാനത്ത് ഇന്ന് സൂപ്പർ ബ്ലൂ മൂൺ തെളിയും. വർണ്ണ കാഴ്ചക്ക് കാത്തിരിപ്പോടെ ജനങ്ങൾ..!

Blue Moon Will Occur Today

Blue Moon Will Occur Today: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ NASA എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ വാനനിരീക്ഷകർക്കായി പുതിയ വിവരം പുറത്തു വിട്ടിട്ടുണ്ട്.

ഇത് പ്രകാരം ഓഗസ്റ്റ് 19 ന് ഭൂമിയിലുടനീളം സൂപ്പർ ബ്ലൂ മൂൺ എന്നും അറിയപ്പെടുന്ന അപൂർവ പൂർണ്ണ ചന്ദ്രൻ പ്രതിഭാസം രൂപപ്പെടുമെന്നും, അടുത്ത മൂന്ന് ദിവസത്തേക് അത് ദൃശ്യമാകുമെന്നും അറിയിച്ചു.ഒരു സീസണിലെ പൂർണ്ണ ചന്ദ്രനെയോ മൂന്നാമത്തെ പൂർണ്ണചന്ദ്രനെയോ ആണ് സൂപ്പർ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്.

അത് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിൻ്റെ 90 ശതമാനത്തിനകത്താണ്, പ്രമുഖ ജ്യോതിഷിയായ റിച്ചാർഡ് നോലെയാണ് സൂപ്പർ ബ്ലൂ മൂൺ എന്ന വാക്ക് ഉപയോഗിച്ചത്.സാധാരണ പൂർണ്ണ ചന്ദ്രനെ അപേക്ഷിച്ച്, ഒരു സൂപ്പർമൂൺ 30 ശതമാനം വരെ തെളിച്ചവും 14 ശതമാനം വരെ വലുതും ആയിരിക്കും. ഈ സൂപ്പർ ബ്ലൂ മൂൺ സമയത്ത്, ചന്ദ്രൻ്റെ സമീപത്തുള്ള 98 ശതമാനവും ഞായറാഴ്ച സൂര്യനാൽ പ്രകാശിക്കും, ഇത് തുടർച്ചയായ ദിവസങ്ങളിൽ ക്രമേണ 99 ഉം 100 ശതമാനവുമായി വർദ്ധിക്കും.

സൂപ്പർമൂണിൻ്റെ കൊടുമുടിയിൽ, അത് ഭൂമിയിൽ നിന്ന് ഏകദേശം 225,288 മൈൽ അകലെയായിരിക്കും. ഈ പ്രതിഭാസം ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയാണ് നിലനിൽക്കുക. ഈ വർഷത്തെ പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്ന രാഖി പൂർണിമ എന്നറിയപ്പെടുന്ന രക്ഷാ ബന്ധൻ ഈ സൂപ്പർ ബ്ലൂ മൂണുമായി ഒത്തുപോകും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version