Site icon

ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാർക്ക് ഉയർന്ന നിലയിൽ

BSc Nursing Entrance Exam Cutoff Marks

BSc Nursing Entrance Exam Cutoff Marks: സംസ്ഥാനത്തെ ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനായി ഉയർന്ന നിലയിലാണ് കട്ട് ഓഫ്. കഴിഞ്ഞ വർഷങ്ങളിലും ഉയർന്ന നിലയിലായിരുന്നു കട്ട് ഓഫ് ഉണ്ടായിരുന്നത്.നഴ്സിംഗ് പ്രവേശനത്തിന്റെ കഴിഞ്ഞ വർഷത്തെ ഇൻഡക്സ് മാർക്ക് വളരെ ഉയർന്ന രീതിയിൽ ആയിരുന്നു. സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍സീറ്റുകളിലെ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കട്ട് ഓഫ് മാര്‍ക്ക് 98 ശതമാനമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇത് 95-96 ശതമാനവുമാണ്.

2022 മുതൽ ഇൻഡക്സ് മാർക്ക് 100 ശതമാനം ഉള്ളവർക്ക് മാത്രമാണ് ഗവ : നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നത്. പ്ലസ് ടുവിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്.നേരത്തെ ഇന്‍ഡക്‌സ് മാര്‍ക്ക് 92 ശതമാനമുള്ളവര്‍ക്കുവരെ എല്‍.ബി.എസ്. അലോട്ട്മെന്റ് വഴി ഗവൺമെന്റ് സീറ്റുകളിൽ പ്രവേശനം നൽകിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അത് 98 ആയി മാറി.

അതേസമയം മാനേജ്മെന്റ് സീറ്റുകളിൽ ഇത് മുൻപ് 85 മുതൽ 88 ശതമാനം വരെയായിരുന്നു. എന്നാൽ ഇപ്പോൾ 95 -96 ശതമാനം ഉള്ളവർക്കാണ് മാനേജ്മെന്റ് സീറ്റുകളിലും അഡ്മിഷൻ ലഭിക്കുന്നത്. പ്ലസ് ടുവിൽ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നത്.അതിന്റെ അടിസ്ഥാനത്തിലാണ് റാങ്കു പട്ടിക തയ്യാറാക്കുന്നതും കേന്ദ്രീകൃത അലോട്ട്മെന്റ് വഴി പ്രവേശനം ലഭിക്കുന്നതും.സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. സെന്റര്‍ ആണ്.സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ-സ്വാശ്രയ മേഖലകളിലായി നിലവില്‍ സംസ്ഥാനത്ത് 155 നഴ്‌സിങ് കോളേജുകളാണുള്ളത്.

BSc Nursing Entrance Exam Cutoff Marks

ഈ കോളേജുകളിലെല്ലാം കൂടി 9200 സീറ്റുകളാണുള്ളത്. എഴുപതിനായിരത്തോളം അപേക്ഷകളാണ് നിലവിൽ ഈ വര്‍ഷം ലഭിച്ചത്. അതേസമയം മാനേജ്മെന്റ് സീറ്റിലേക്ക് അസോസിയേഷന്‍ ഓഫ് ദി മാനേജ്‌മെന്റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളേജ്സ് ഓഫ് കേരളയും (എ.എം.സി.എസ്.എഫ്.എന്‍.സി.കെ.) ഈ രീതിയിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നത്.പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള(പി.എന്‍.സി.എം.എ.കെ.) ഇതോടൊപ്പം ഇംഗ്ലീഷിന് ലഭിച്ച മാര്‍ക്കുകൂടി പരിശോധിക്കുന്നുണ്ട്.സഹകരണ സ്വാശ്രയ കോളേജുകളും ചില സ്വകാര്യ സ്വാശ്രയ കോളേജുകളും മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി സ്വന്തമായി റാങ്ക് പട്ടികകൾ തയ്യാറാക്കി പ്രവേശനം നൽകി വരുന്നുണ്ട്.

Read Also : സന്തോഷവാർത്ത പങ്കുവെച്ച് ദിയ കൃഷ്ണ! ആശംസയുമായി ആരാധകർ

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version