Site icon

ഓഹരി സൂചികയിൽ കനത്ത നഷ്ടം വിതച്ച് കണക്കുകൾ.

bse sensex

ഈ വർഷത്തെ ഓഹരി സൂചിക കണക്കുകൾ കനത്ത നഷ്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏകദേശം മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി(bse sensex falls down). ഇത്തരത്തിൽ കനത്ത തിരിച്ചടിക്കു കാരണമായത് ഫാര്‍മ, ഇന്‍ഫ്ര, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ചില ഓഹരികളുടെ തകര്‍ച്ച പ്രകടമായതോടെയാണ്.

2023-24 സാമ്പത്തിക വര്‍ഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കാലിടറി.2024ല്‍ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ പല ഓഹരികളും ഇപ്പോള്‍ കനത്ത നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോഡഫോണ്‍ ഐഡിയ, ഗ്ലോബല്‍ ഹെല്‍ത്ത്, ക്യുപിഡ്, ജിവികെ പവര്‍, സാഘ്വി മോട്ടോഴ്‌സ്, എച്ച്എല്‍വി, മഹാരാഷ്ട്ര സീംലെസ്, സണ്‍ഫാര്‍മ റിസര്‍ച്ച് എന്നിവയിലും തകർച്ച നേരിട്ടു.

bse sensex falls down

കൂടാതെ പ്രമുഖ ഓഹരികളിലൊന്നായ വോഡഫോണ്‍ ഐഡിയ മുന്‍ സാമ്പത്തിക വര്‍ഷം 127 ശതമാനമാണ് മുന്നേറ്റം നടത്തിയത്. ഈ വര്‍ഷമാകട്ടെ ഇതുവരെ 25 ശതമാനം നഷ്ടംനേരിടുകയും ചെയ്തു.ഒപ്പം ക്രമീകരിച്ച മൊത്തവരുമാന (എജിആര്‍) കുടിശ്ശിക വീണ്ടും കണക്കാനുള്ള ടെലികോം കമ്പനികളുടെ അപേക്ഷ സുപ്രീം കോടതി നിരസിരച്ചതാണ് ഓഹരിയെ ബാധിച്ചത്.

മറ്റൊരു മള്‍ട്ടിബാഗര്‍ ഓഹരിയായിരുന്നു സണ്‍ഷൈന്‍ ക്യാപിറ്റല്‍. അസറ്റ് മാനേജുമെന്റ്, ഇന്‍വെസ്റ്റുമെന്റ് അഡൈ്വസറി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മുന്‍വര്‍ഷം നടത്തിയ മുന്നേറ്റം 428 ശതമാനമാണ്. ഈവര്‍ഷം ഇതുവരെ 42.80 ശതമാനമാനം നഷ്ടംനേരിടുകയും ചെയ്തു.

Read also: കുതിപ്പിനെ തുടർന്ന് സ്വർണ വിലയിൽ നേരിയ ആശ്വാസം, ഇന്നത്തെ വില അറിയാം

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version