Site icon

ഡിന്നറിനായി ഒരുക്കാം സോഫ്റ്റ് ബൺ പൊറോട്ടയും ചില്ലി ചിക്കനും, ഈ കിടിലൻ കോമ്പോക്കു നല്ല ടേസ്റ്റ് ആണേ

bun porortta and chicken curry

ഹോട്ടലുകളിൽ കിട്ടുന്ന പോലെ ബൺ പൊറോട്ട നമുക്ക് വീട്ടിലും ഉണ്ടാക്കി എടുക്കാം. കൂടെ നല്ല ടേസ്റ്റി ചില്ലി ചിക്കനും ആയാലോ

ചേരുവകൾ

ബൺ പൊറോട്ട

ചില്ലി ചിക്കൻ

രീതി
ഒരു ബൗളിലേക്ക് മൈദപ്പൊടി പഞ്ചസാര പാല് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. സോഫ്റ്റ് ആയി കുഴിച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം വെച്ചുകൊടുത്ത് മൂന്നു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം മൂന്നു മണിക്കൂർ കഴിയുമ്പോൾ ഇതിൽ നിന്ന് മാവെടുത്ത് ബോളുകൾ ആക്കി വീണ്ടും ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം അരമണിക്കൂർ വരെ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഇനി ഓരോ ബോൾ ആയി കൌണ്ടർ ടോപ്പിൽ വെച്ച് കൈ കൊണ്ട് തന്നെ നന്നായി പരത്തിയെടുത്ത ശേഷം മൈദ പൊടി തൂകി കൊടുക്കുക.

പിന്നീട് മുകളിൽ നിന്ന് താഴത്തേക്കും താഴെ നിന്ന് മുകളിലേക്ക് മടക്കുക സൈഡിൽ നിന്ന് റോൾ ചെയ്തെടുക്കുക. ഇത് റോൾ ചെയ്ത അടിഭാഗം ഉള്ളിലേക്ക് ആക്കി മടക്കി കൊടുക്കുക. മുകൾ ഭാഗത്തുനിന്ന് താഴത്തേക്ക് അമർത്തി കൊടുത്ത ശേഷം പരത്തുക. ഒരുപാട് അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ബൺ പൊറോട്ട വച്ചുകൊടുക്കുക. തീ കുറച്ചുവെച്ച് വേണം ചുട്ടെടുക്കാൻ. ഇല്ലെങ്കിൽ ഉൾഭാഗം വേവാതെയും പുറംഭാഗം പെട്ടന് കരിഞ്ഞു പോവുകയും ചെയ്യും. ഇനി ഇത് ചൂടോടുകൂടി രണ്ട് കൈ വെച്ച് പൊറോട്ട അടിക്കുന്ന പോലെ അടിച്ചു കൊടുത്താൽ പൊറോട്ട റെഡി

കഴുകിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് വിനാഗിരി സോയാസോസ് കുരുമുളകുപൊടി മൈദപ്പൊടി കോൺഫ്ലവർ ഓയിൽ എന്നിവ ഒഴിച്ചു കൊടുത്ത് മിക്സ് ചെയ്ത ശേഷം അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനിയിത് ഓയിൽ ഒഴിച്ച് കൊടുത്തത് പൊരിച്ചെടുക്കുക.

bun porotta and chicken curry recipe

ചിക്കൻ പൊരിച്ചത് ഓയിൽ കുറച്ചു മാറ്റി ബാക്കി ഓയിലിൽ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് പച്ചമുളക് എന്നിവ ഇട്ട് വയറ്റുക ശേഷം സവാളയും ക്യാപ്സിക്കം ഇട്ടുകൊടുത്തു കഴിയുമ്പോൾ സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് എന്നിവ ചേർത്ത് കൊടുത്ത ഇളക്കുക. ഇനി ഇതിലേക്ക് കോൺഫ്ലവർ കലക്കിയ വെള്ളവും കുറച്ചു കളറും ഒഴിച്ചുകൊടുത്തു നന്നായി മിക്സ് ചെയ്ത് പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ഇട്ടുകൊടുക്കുക. അവസാനമായി കുറച്ച് സ്പ്രിങ് ഒണിയനും കസൂരി മെത്തിയും ഇടിച്ച മുളകും ഇട്ടുകൊടുത്താൽ ചില്ലി ചിക്കൻ റെഡി.

Read also: റവ കൊണ്ട് സിംപിൾ ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ, ചായക്കൊപ്പം അടിപൊളി ടേസ്റ്റ് ആണേ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version