Cause And Remedies For Acne On Face

മുഖക്കുരു നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ : മുഖക്കുരുവിനുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും ഇതാ..!

Cause And Remedies For Acne On Face: ഒരു ചെറിയ മുഖക്കുരുവിനു പോലും ടെൻഷൻ ആകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടു വരാറുണ്ട്. യുവാക്കളും കുട്ടികളും മുതിർന്നവരും എല്ലാം ഈ പ്രശ്നം നേരിടുന്നുണ്ട്. 12 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുഖത്തിന്റെ നെറ്റിയിലും കവിളിലുമാണ് കൂടുതലായും മുഖക്കുരു ഉണ്ടാവാറുള്ളത്. സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നും ഉല്പാദിപ്പിക്കുന്ന സെബം രോമകൂപങ്ങൾ വഴി സ്കിന്നിൽ എത്തുകയും ഇത് സ്കിന്നിന് […]

Cause And Remedies For Acne On Face: ഒരു ചെറിയ മുഖക്കുരുവിനു പോലും ടെൻഷൻ ആകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടു വരാറുണ്ട്. യുവാക്കളും കുട്ടികളും മുതിർന്നവരും എല്ലാം ഈ പ്രശ്നം നേരിടുന്നുണ്ട്. 12 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുഖത്തിന്റെ നെറ്റിയിലും കവിളിലുമാണ് കൂടുതലായും മുഖക്കുരു ഉണ്ടാവാറുള്ളത്.

സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നും ഉല്പാദിപ്പിക്കുന്ന സെബം രോമകൂപങ്ങൾ വഴി സ്കിന്നിൽ എത്തുകയും ഇത് സ്കിന്നിന് മെഴുക്കുമയം നൽകുകയും ചെയ്യുന്നു. ഈ മെഴുക്കു മയമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നത്. ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മുഖക്കുരുവിൽ നിന്നും ഒരു പരിധിവരെ ആശ്വാസം നേടാനാകും .മുഖക്കുരു ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മുഖക്കുരു ഉള്ളവർ പലപ്പോഴും കൈ ഉപയോഗിച്ച് പൊട്ടിക്കുന്നത് കാണാറുണ്ട്. ഇത് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഇൻഫെക്ഷൻസ് വരാൻ കാരണമാകുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

Cause And Remedies For Acne On Face

അമിതമായി മുഖം സ്ക്രബ്ബ് ചെയ്യുന്നത് മുഖക്കുരു ഉണ്ടാക്കാൻ കാരണമാകും. വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. ചോക്ലേറ്റ് പോലുള്ള മധുരം അമിതമായി അടങ്ങിയ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. മുഖത്ത് കറ്റാർവാഴ തൈര് എന്നിവ കൊണ്ടുള്ള ഫെയ്സ്പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയിലെ എണ്ണ നെറ്റിൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ എണ്ണകൾ മുഖക്കുരു ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ്. മുഖക്കുരു മൂലം അമിതമായി വേദന ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉരുളക്കിഴങ്ങ് ചെറുതായി വെച്ചു കൊടുക്കുന്നത് ഒരു പരിധി വരെ വേദനയിൽ നിന്നും ആശ്വാസം നൽകും.

നാലോ അഞ്ചോ മിനിറ്റ് മുഖം സ്റ്റീo ചെയ്യുന്നതും വളരെ നല്ലതാണ്. ഇതിനായി തുളസി മഞ്ഞള്‍ പേരയുടെ ഇല എന്നിവ ഉപയോഗിക്കാവുന്നതാണ്.ചെറിയ കുരുക്കളെ ഇത് ഇല്ലാതാക്കുന്നു. എങ്കിലും അമിതമായുള്ള ചൂട് തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് കട്ടിയുള്ള ക്രീമുകൾ മുഖത്ത് ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ചിട്ടയായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ ശീലമാക്കുക. പാലും പാലുൽപ്പന്നങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും പരമാവധി ഒഴിവാക്കുക. നെല്ലിക്ക പേരക്ക തുടങ്ങിയവ കഴിക്കുന്നതും വളരെ നല്ലതാണ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *