Celebrity wedding: നടൻ ശരത്കുമാറിൻ്റെ മകളും പ്രശസ്ത നടിയുമായ വരലക്ഷ്മിയുടേയും മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിന്റേയും വിവാഹം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജൂലൈ ആദ്യ വാരം തായ്ലൻഡിലെ ക്രാബിയിൽ ഹിന്ദു, ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹം നടന്നു. അതിനുശേഷം ചെന്നൈയിൽ വെച്ചാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയത്.
വിവാഹത്തിന്ശേഷം ആദ്യമായി മാധ്യമങ്ങളോട് മനസ്സ് തുറക്കുകയാണ് നവദമ്പതിമാർ. ‘വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി പറഞ്ഞതായും ശരത്കുമാർ എന്ന പേര് മധ്യത്തിൽ നിലനിർത്തിക്കൊണ്ട് അവസാന ഭാഗത്ത് സച്ച്ദേവ് എന്ന് മാറ്റാനാണ് അവർ ആഗ്രഹിക്കുന്നതെന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നും നിക്കോളായ് വ്യക്തമാക്കി. ‘അവരുടെ പേര് വരലക്ഷ്മി ശരത്കുമാർ എന്നുതന്നെ നിലനിർത്തുക. ഞാൻ ഇനി മുതൽ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്ദേവ് എന്നാണ് അറിയപ്പെടുക.
അതുപോലെ എൻ്റെ മകളുടെ പേരിലും വരലക്ഷ്മി എന്ന് ചേർക്കുകയും ചെയ്യും. എന്റെ ഭാര്യ വരലക്ഷ്മിയുടേയും ശരത്കുമാറിൻ്റേയും പാരമ്പര്യം അതിലൂടെ നിലനിൽക്കും. ഞാൻ എന്റെ ഭാര്യയ്ക്കുവേണ്ടി ചെയ്യാൻ പോകുന്ന കാര്യം അതാണ് ‘ വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ‘വരലക്ഷ്മി നാളെ മുതൽ അഭിനയം തുടരും. എനിക്ക് ആ വ്യക്തിയെ വർഷങ്ങാളായി അറിയാം. അഭിനയമാണ് അവർക്ക് ഏറ്റവും പ്രാധാന്യമുള്ളത്’ നിക്കോളായ് പറഞ്ഞു.
Celebrity wedding
4 വർഷമായി അടുത്ത സുഹൃത്തുക്കളായ വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹമുറപ്പിച്ചത് കഴിഞ്ഞ മാർച്ചിലായിരുന്നു. വിവാഹത്തിന് മുമ്പ് ശരത്കുമാറും വരലക്ഷ്മിയും നിക്കോളായുടെ ആദ്യ ഭാര്യയിലെ കുട്ടി കഷയും ദുബായിൽ ഷോപ്പിങ് നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന ‘രായൻ’ എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.
Read also: സംഗീതബോധം മാത്രം പോരാ അല്പം സാമാന്യ ബോധം കൂടെ വേണം- ആസിഫിന് പിന്തുണയുമായി ‘അമ്മ !!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.