Site icon

പേരിടാൻ നിങ്ങൾ പുലിയാണോ? ദുബായ് നഗരത്തിലെ റോഡുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ഡിആർഎൻസി…!

Chance To Name Dubai Roads And Streets

Chance To Name Dubai Roads And Streets: ദുബായിലെ റോഡുകൾക്കും തെരുവുകൾക്കും പുതിയ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഉൾപ്പെടുത്താനാണ് ഈ ഡിജിറ്റൽ സിസ്റ്റത്തിലൂടെ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. ദുബായിലെ മുൻസിപ്പൽ ഡയറക്ടറായ ദാവൂദ് അൽ ഹാജിരി പറയുകയുണ്ടായി.

ദുബായിൽ പുതിയ റോഡുകൾക്കും തെരുവകൾക്കുമാണ് പേര് നൽകാൻ വേണ്ടി പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് ദുബായ് റോഡ് നെയിമിങ്ങ് കമ്മിറ്റി DRNC വന്നിരിക്കുന്നത്. ഇതിനു വേണ്ടി roadsnaming.ae എന്ന വെബ്സൈറ്റാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയും, സാംസ്കാരിക പൈതൃകത്തെയും, ഉയർത്തുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്.

Chance To Name Dubai Roads And Streets

ഇതിൻ്റെ ട്രയലായി അൽ ഖവനീജ് മേഖലയിൽ റോഡുകളുടെ പേരിടൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ ട്രയലിൽ മരങ്ങൾ, ചെടികൾ, പൂക്കൾ എന്നിവയിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടു കൊണ്ടാണ് പേരുകൾ നിർദ്ദേശിച്ചിരിക്കുന്നത്. ഗാഫ്സ്ട്രീറ്റ്, റീഹാൻ, സിദ്ർ, ഫാഗി, സമർ, ശരീഷ് എന്നീ പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒരു നാടിൻ്റെ പേര്, അടയാളം,ലൊക്കേഷൻ വിവരങ്ങൾ എന്നിവ കണ്ടുകഴിഞ്ഞാൽ ആ നാടിനെ മനസ്സിൽ കാണാൻ പൊതുജനങ്ങൾക്ക് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുബായ് റോഡ് നെയിമിങ്ങ് കമ്മറ്റി ഓരോ മേഖലയുടെയും പ്രത്യേകതകൾ അനുസരിച്ച് പേര് നിർദ്ദേശിക്കാനാണ് ഉദ്ദേശിക്കുന്നത്.

തെരുവുകൾക്ക് അറബിക്ക് കവിത, കല, അറബിക് ഡിസൈൻ, ആർകിടെക്ചർ എന്നിവയെ അടയാളപ്പെടുത്തുന്ന പേരുകളാണ് നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ, ഓരോ നാടുമായും ബന്ധപ്പെട്ട പക്ഷികൾ, പരിസ്ഥിതികൾ, കപ്പലുകൾ, മഴ, കോട്ടകൾ, പുരാതന വസ്തുക്കൾ, പുരാതന ആഭരണങ്ങൾ, കുതിര, ഒട്ടകം, ഈത്തപ്പഴം, കൃഷി, കാർഷിക ജോലി ഇതൊക്കെയാണ് പേരിടലിനായി പരിഗണിക്കുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version