Site icon

യാത്രാ സൗകര്യത്തിന് പരിഷ്കരണങ്ങളുമായി ദുബായ് മെട്രോ; വിവരങ്ങൾ അറിയാം !!

featured 13 min 1

changes in dubai metro: എക്സ്പോ 2020, യു.എ.ഇ എക്സ് ചേഞ്ച് എന്നീ മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഈ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർ ഇനി മുതൽ ജബൽ അലി സ്റ്റേഷനിൽ നിന്ന് മാറിക്കയറണമെന്നില്ല. ശനിയാഴ്ച മുതൽ ദുബായ് മെട്രോയുടെ റെ‌ഡ്ലൈനിൽ ഇടവിട്ട സമയങ്ങളിൽ രണ്ട് ‌സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസ് ഉണ്ടാകുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

മെട്രോയിൽ കയറുന്നതിന് മുമ്പ് തന്നെ യാത്രക്കാർ ഏത് ഭാഗത്തേക്കാണ് പോകുന്നതെന്ന് ഡിസ്പ്ലേ സ്ക്രീൻ നോക്കി ഉറപ്പാക്കണം. ഏപ്രിലിൽ യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ ജബൽ അലി സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ മാറിക്കയറുന്നത് ഒഴിവാക്കാനായി റെഡ്‌ലൈനിൽ ആർ.ടി.എ ‘വൈ’ ജങ്ഷൻ സ്ഥാപിച്ചിരുന്നു.

സെന്റർ പോയിന്റ് സ്റ്റേഷനിൽനിന്ന് യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും നേരിട്ട് യാത്ര നടത്താൻ കഴിയുമെന്ന് ഉറപ്പായി. പുതിയ സർവിസ് ആരംഭിക്കുന്നത് ഈ റൂട്ടിലാണ്. ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കൂടി നിർമിക്കുമെന്ന് ജൂണിൽ പ്രഖ്യാപിച്ചിരുന്നു. ദുബായ് മെട്രോക്കായി നിലവിൽ 84 ചതുരശ്ര കിലോമീറ്ററിലായി 64 സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്.

changes in dubai metro

2030 ഓടെ ഇത് 140 ചതുരശ്ര കിലോമീറ്ററായി ഉയർത്തുമെന്നും സ്‌റ്റേഷനുകളുടെ എണ്ണം 96 ആയി വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 2024 ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 228 ചതുരശ്ര കിലോമീറ്ററായി വിപുലീകരിച്ച് സ്റ്റേഷനുകളുടെ എണ്ണം 140 ആക്കി വർധിപ്പിക്കുകയാണ് ആദ്യ ഘട്ടം. എമിറേറ്റിലുടനീളം പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി ഉയർത്താനാണ് പദ്ധതി. അന്തരീക്ഷത്തിൽ കാർബൺ വ്യാപനം ആളോഹരി 16 ടൺ ആയി കുറക്കുക,സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതി.

Read also: ഉഷ്ണചൂടിൽ മത്സ്യക്ഷാമം നേരിട്ട് പ്രവാസികൾ…ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version