Site icon

ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!!

featured 4 min 5

Chatgpt starts news search gpt: ഇന്റർനെറ്റിൽ പുത്തൻ തരംഗമായി മാറിയ ചാറ്റ് ജിപിറ്റിക്ക് (ChatGPT)പിന്നിലെ കമ്പനിയായ ഓപ്പൺഎഐ (OpenAl), പുതിയൊരു വിപ്ളവത്തിന് കൂടി വഴിയൊരുക്കുന്നു. ഗൂഗിളിന് കനത്ത വെല്ലുവിളിയുമായി സേർച്ച് എൻജിൻ പ്ലാറ്റ്ഫോമായ സേർച്ച് ജിപിറ്റി (SearchGPT) അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പൺഎഐ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി എതിരാളികളില്ലാതെ അപ്രമാദിത്തം തുടർന്ന സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിളിന് ഇത് വൻ തിരിച്ചടിയാണ്.

നിർമിത ബുദ്ധി ആയ (എഐ/AI) അധിഷ്ഠിതമായ ചാറ്റ് ജിപിറ്റി ചുരുങ്ങിയകാലം കൊണ്ടുതന്നെ ആഗോളതലത്തിൽ തരംഗമായി മാറിയത് എന്നതും ഗൂഗിളിന് ആശങ്കയാകുന്നുണ്ട്. സേർച്ച് ജിപിറ്റി അവതരിപ്പിക്കുമെന്ന ഓപ്പൺഎഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഓഹരി (Alphabet shares) വില കൂപ്പുകുത്തിയത് ഇതിനുദാഹരണമാണ്.

ഇന്നലെത്തെ അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാക്കിൽ മൂന്ന് ശതമാനം ഇടിഞ്ഞ് 167.28 ഡോളറിലാണ് ആൽഫബെറ്റ് ഓഹരി വിലയുള്ളത്. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. സേർച്ച് ജിപിറ്റി നിലവിൽ പരീക്ഷണാടിസ്‌ഥാനത്തിൽ ഒരുവിഭാഗം ആളുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ ഇത് ചാറ്റ് ജിപിറ്റിയുമായി ബന്ധിപ്പിക്കും.

Chatgpt starts news search gpt

ഉപയോക്താക്കൾക്ക് വേണ്ടി വിശ്വസ്തമായ സ്രോതസ്സുകളിൽ നിന്ന് ഉത്തരങ്ങൾ തൽക്ഷണം തന്നെ ലഭ്യമാക്കാൻ സേർച്ച് ജിപിറ്റിക്ക് കഴിയുമെന്നും കമ്പനി അവകാശപെടുന്നു. സേർച്ച് ജിപിറ്റിയുടെ പ്രോട്ടോടൈപ്പ് (ആദ്യഘട്ട മാതൃക) ആണ് ഓപ്പൺഎഐ തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം യൂസർമാർക്കായി നിലവിൽ അവതരിപ്പിച്ചത്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി വാണിജ്യാടിസ്‌ഥാനത്തിൽ വൈകാതെ അവതരിപ്പിക്കാനാണ് ശ്രമം.

Read also: ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ആപ്പിൾ മാപ്പിന്റെ എൻട്രി.!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version