Site icon

രുചിയൂറും ചിക്കൻ മാപ്സ് ഇനി നിങ്ങൾക്കും ഉണ്ടാക്കാം… ഈ രഹസ്യ ചേരുവ മാത്രം മതി..!

Chicken Mappas Recipe

Chicken Mappas Recipe: ചോറിന്റെ കൂടെയും ബ്രീക്ഫസ്റ്റിന്റെ കൂടെയും സൂപ്പർ കോമ്പിനേഷൻ ആയ ചിക്കൻ മപ്പാസ് ഉണ്ടാകുന്നത് എങ്ങിനെയെന്ന് നോക്കിയാലോ….

ചേരുവകൾ
Chicken Mappas Recipe

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. ഒരു കടായി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുരുമുളക് പെരുംജീരകം പട്ട ഗ്രാമ്പു ഏലക്ക ബേലീഫ് എന്നിവ ഇട്ട് കൊടുക്കുക. ശേഷം സവാള അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വയറ്റുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കൂടിയിട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. എല്ലാം ഇളക്കി യോജിപ്പിച്ച ശേഷം നമ്മൾ നേരത്തെ മാറ്റിവച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുത്ത് രണ്ട് മിനിറ്റ് വരെ ഹൈ ഫ്ലെയിമിൽ വച്ച് ഇളക്കി കൊടുക്കുക.

ശേഷം ലോ ഫ്‌ളൈമിൽ വെച്ച് 5 മിനിറ്റ് അടച്ചു വെക്കുക. പിന്നീട് ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. തേങ്ങാപ്പാൽ ഒഴിച്ച ശേഷം നന്നായി തിളപ്പിച്ച് വീണ്ടും തീ കുറച്ച് 20 മിനിറ്റ് ചിക്കൻ വേവിക്കുക. ചിക്കൻ നന്നായി വെന്ത ശേഷം ഇതിലേക്ക് ഒന്നാം തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക. തിള വന്നു കഴിയുമ്പോഴേക്കും നമുക്ക് തീ ഓഫ് ആകാം. ഒരു ചെറിയ പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി കറിവേപ്പില പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് വറുത്തശേഷം ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. എല്ലാം കൂടി ഇളകി യോജിപ്പിച്ചാൽ ചിക്കൻ മപ്പാസ് തയ്യാർ. Video Credit: Kannur kitchen

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version