Chiyan Vikram Latest Updates: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം സിനിമയാണ് തങ്കലാൻ. പാ. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1800 കാലഘട്ടിത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കോബ്രക്ക് ശേഷം ചിയാൻ വിക്രം നായകനാകുന്ന ചിത്രമാണ് തങ്കലാൻ.വ്യത്യസ്ത ലുക്കിലാണ് ചിയാൻ ചിത്രത്തിൽ എത്തുന്നത്. വിക്രമിൻ്റെ ഗെറ്റപ്പും കഥാപാത്രത്തിനായി വിക്രം ശരീരഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആണ് അടുത്ത ദിവസം നടന്നത്.
നടൻ ഹരികൃഷ്ണനെക്കുറിച്ച് ചിയാൻ വിക്രം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മദ്രാസിൽ ഹരികൃഷ്ണൻ ജോണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മദ്രാസിലെ ജോണിയെ ആരും പെട്ടെന്നു മറക്കാനിടയില്ല. താൻ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രമാണ് ജോണിയെന്ന് വിക്രം പറഞ്ഞിരിക്കുകയാണ് .തങ്കലാന്റെ സെറ്റിൽ മൂന്നാമത്തെയോ നാലമത്തെയോ ദിവസമാണ് ഞാൻ ഹരിയെ ആദ്യമായി ശ്രദ്ധിക്കുന്നത്.
Chiyan Vikram Latest Updates
സെറ്റിൽ വെച്ച് കണ്ടപ്പോൾ തനിക്ക് ആദ്യം ഹരിയെ മനസിലായില്ലെന്നും മദ്രാസ് സിനിമയുടെ കാര്യം പറഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു എന്നുമാണ് താരം പറഞ്ഞത് . തങ്കലാനിൽ ഓരോ സീനിലും എങ്ങനെ വ്യത്യസ്തമായി പെർഫോം ചെയ്യാമെന്ന് ചിന്തിക്കുന്ന ഹരിയെയാണ് കണ്ടതെന്നും സേതു എന്ന സിനിമയിൽ താൻ പെർഫോം ചെയ്ത അനുഭവമാണ് ഹരിയെ കണ്ടപ്പോൾ ഓർമ വന്നെന്നും വിക്രം പറഞ്ഞു. ‘ഏതോ സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു വിക്രമിന് . ഇതിന് മുമ്പ് വേറെ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.
മദ്രാസിൽ ജോണി എന്ന ക്യാരക്ടർ ചെയ്തിട്ടുണ്ട് എന്നവൻ പറഞ്ഞതും തനിക്ക് ആശ്ചര്യമായി. അവനാണ് ഇതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല .ഞാൻ ചെയ്ത പല സിനിമകളും എനിക്ക് ഇപ്പോൾ ഓർമയില്ല. പക്ഷേ ജോണി എന്ന കഥാപാത്രം ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. തങ്കലാനിൽ ഓരോ സീനും എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന് ചിന്തിക്കുന്ന ഹരിയെയാണ് ഞാൻ അവിടെ കണ്ടത്. സേതു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാനും ഇതുപോലെയായിരുന്നു. അവനെ കാണുമ്പോൾ പഴയ എന്നെയാണ് ഓർമ വന്നത്. എല്ലാ സംവിധായകരും അവനെ പരിഗണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് എന്നാണ് വിക്രം പറഞ്ഞത്.’
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.