CompensationFor Harisree Ashokans Punjabi House: ഹരിശ്രീ അശോകൻ കൊച്ചിയിൽ നിർമിച്ച ‘പഞ്ചാബി ഹൗസ്’ വീടിന്റെ നിർമാണത്തിലെ അപാകതകൾ ചൂണ്ടി കാട്ടി താരം നൽകിയ പരാതിയിൽ അനുകൂല വിധി. പിഴവുകൾ വരുത്തിയതിന് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് നഷ്ടപരിഹാരമായി 17,83,641 ലക്ഷം രൂപ താരത്തിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.
ഫർണിഷിങ് പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോൾ ടൈലുകളുടെ നിറംമങ്ങുകയും പൊട്ടിപ്പൊളിഞ്ഞ് വിടവുകളിൽക്കൂടി വെള്ളവും മണ്ണും പുറമേക്ക് എത്തിയിരുന്നു. ടൈലുകൾ വാങ്ങിയ കമ്പനികളെ പലവട്ടം സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.
CompensationFor Harisree Ashokans Punjabi House
എതിർകക്ഷികൾ കേസ് കോടതിയിലെത്തിയപ്പോൾ വാദിച്ചത് ഇപ്രകാരമായിരുന്നു. ടൈലുകളുടെ അപാകത സംബന്ധിച്ച് തെളിവുകളില്ല, ഉൽപന്നം വാങ്ങിയതിനും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരന്റെ കൈവശമില്ല തുടങ്ങിയ വാദങ്ങൾ നിരത്തി. എന്നാൽ ഇൻവോയ്സും മതിയായ രേഖകളും നൽകാതെ ഉപഭോക്താവിനെ കബളിപ്പിച്ച എതിർകക്ഷികളുടെ രീതി അധാർമിക വ്യാപാരത്തിന്റെ നേർചിത്രമാണെന്ന് കോടതി കണ്ടെത്തി.
പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിശ്രീ അശോകന് പ്രശസ്തി നേടിക്കൊടുത്ത സൂപ്പർ ഹിറ്റ് സിനിമയാണ് പഞ്ചാബി ഹൗസ്. ദുരിതങ്ങളിലൂടെ സിനിമയിൽ എത്തിയ ആളാണ് ഹരിശ്രീ അശോകൻ. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോൾ നിർമിച്ച ഗൃഹത്തിന് തന്റെ ഇഷ്ട സിനിമയുടെ പേര് നൽകി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.