Site icon

കേരളത്തിൽ തൊഴിൽ അവസരങ്ങൾ, ഉദ്യോഗാർത്ഥികൾക്കായി കാരാറടിസ്ഥാനത്തിൽ നിയമനം

job opening in govt sector

വാക്ക് ഇൻ ഇന്റർവ്യൂ

എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിലാണ് ഇത് പ്രവർത്തിക്കുന്നത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപും സഹിതം ഹാജറാകണം. 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഇന്റർവ്യു നടക്കുന്നത്.

വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 04712348666 എന്നിവ ബന്ധപെടുക.
ഇമെയിൽ: keralasamakhya@gmail.com.
വെബ്സൈറ്റ്: www.keralasamakhya.org.

DTP ഓപ്പറേറ്റർ

എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാഎൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രവർത്തി സമയം ബന്ധപെടുക.

കുടുംബശ്രീയിൽ അക്കൗണ്ടന്റ്

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ആര്യാട് ബ്ലോക്കിൽ മണ്ണഞ്ചേരിയിൽ പ്രവർത്തിക്കുന്ന എം.ഇ.ആർ.സി ഓഫീസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കരാർഅടിസ്ഥാനത്തിൽ ആണ് നിയമനം. എം.കോം, ടാലി, ഡി.സി.എ എന്നീവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. അപേക്ഷകൾ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്കുള്ളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 04772254104.

contract based job openings

ആയുഷിൽ ഒഴിവ്

കോട്ടയം ജില്ലയിൽ ആയുഷ് സ്ഥാപനങ്ങളിൽ തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കസ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ക്ഷണിക്കുന്നു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് kerala.gov.incareers
അവസരങ്ങൾ ദേശീയ ആയുഷ് മിഷൻ
സന്ദർശിക്കുക. ഫോൺ: 04812991918

വാച്ച്മാൻ കം ഹെൽപ്പറുടെ ഒഴിവ്

താനൂർ സിമെറ്റ് നഴ്സിങ് കോളേജിൽ വാച്ച്മാൻ കം ഹെൽപ്പറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം താല്പര്യമുള്ളവർ ഒക്ടോബർ 18 ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം,പ്രായം 50 കവിയരുത് എന്നിവയാണ് നിബന്ധനകൾ. ദിവസവേതനം 660 രൂപയാണ്.

Read also: സർക്കാർ മേഖലയിൽ വിവിധ ഉദ്യോഗങ്ങളിൽ ജോലിനേടാം, യോഗ്യതകൾ ഇങ്ങനെ..

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version