kb ganesh kumar

കൂളിങ് പേപ്പർ റോഡിൽവച്ച് വലിച്ചു കീറരുത്, ഉത്തരവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

cooling film, driving

വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ വഴിയിൽ വാഹനം തടഞ്ഞുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

cooling films in vehicle

മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണ് കോടതി പറയുന്നത്. ഇതു കൃത്യമായി പാലിക്കണം എന്നും ഇതിന്റെ പേരിൽ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത് എന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ചൂട് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് അസഹനീയമാണ്. കട്ടി കൂടിയ ഫിലിം നിയമം പാലിക്കാതെ ഒട്ടിച്ചിട്ടുണ്ടെങ്കിൽ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കണം. ഇത്തരം സാഹചര്യം ഉണ്ടായാൽ ഫൈൻ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. ഒരു കാരണവശാലും ഉദ്യോഗസ്ഥർ റോഡിൽ വച്ച് ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

Read also: എമ്പുരാൻ അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ചു പ്രിത്വിരാജ്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *