Copa America championship: കോപ്പ അമേരിക്കയിൽ അർജന്റീന വിജയികളായി. ഫൈനലിൽ കൊളംബിയയെ ഒരു ഗോളിന് തോൽപ്പിച്ചാ ണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ഏതൊരു അർജന്റീന ആരാധകനും സന്തോഷം നൽകുന്ന മത്സര മാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സി പരിക്കേറ്റു പുറത്തായിട്ടും അർജന്റീന പതറിയില്ല.
ലൗട്ടാറോ മാർട്ടിനെസ്സിന്റെ ഗോൾ അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ചു. കളിയുടെ എക്സ്ട്രാ ടൈമിലാണ് ലൗട്ടാറിന്റെ വിജയ ഗോൾ. തുടർച്ചയായ രണ്ടാം കോപ്പ കിരീടം ആണ് അർജന്റീന സ്വന്തമാക്കിയത്. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയൻ ആരാധകർ മായാമിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വന്നത് വലിയ പ്രശ്നമായതോടെ 82 മിനിറ്റ് വൈകിയാണ് അർജന്റീന കൊളംബിയ ഫൈനൽ തുടങ്ങിയത്.
ഇന്ത്യൻ സമയം 5.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് രാവിലെ 6.55നാണ്. കൊളംബിയക്ക് മുന്നിൽ പരാജയം നേരിടുമെന്ന അർജന്റീനയെയാണ് കളിയുടെ ആദ്യ പകുതിയിലൂടനീളം കണ്ടത്. മെസ്സിയുടെ ഫിനിഷിംഗ് പിഴച്ചത് അർജന്റീന പിന്നിലാകും എന്ന നിരാശ ആരാധകർക്ക് നൽകി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന തന്റെ വിജയം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇരു ടീമുകൾക്കും അവസരങ്ങൾ നിരവധി ലഭിച്ചു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല.87-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് പുറത്തുപോയി.
Copa America championship
പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ അറിയപ്പെത്തി . മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു.ആദ്യപകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെയാണ് ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.112-ാം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാർട്ടിനസിന്റ വിജയഗോൾ പാറി.
Read also: ഫോഴ്സാ കൊച്ചി ; പുതിയ അധ്യായം കുറിക്കാൻ പൃഥ്വിരാജിൻറെ സൂപ്പർ ലീഗ് കേരള ടീമിന് പുതിയ പേര്..!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.