Site icon

അവധികാലം മനോഹരമാക്കാം, വിസ ഇല്ലാതെ ഇന്ത്യകാർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഇതാ!!

featured 7 min 2

countries can visit without visa: യാത്രകൾ പോകാൻ പലർക്കും വളരെയധികം ഇഷ്ടമാണ്. പ്രത്യകിച്ചു ഒരു വിദേശ യാത്ര നടത്തണമെന്ന് ആഗ്രഹം ഉള്ളവർ ആണ് നമ്മൾ പലരും. എന്നാൽ വിസ പ്രശ്നം കാരണം പലരും യാത്രകൾ വേണ്ട എന്ന് വെക്കുന്നത്. ഇന്ത്യകാർക്ക് വളരെ അധികം സന്തോഷിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.തായ്‌ലൻഡ്, മാലദ്വീപ് തുടങ്ങിയ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ വിസ ഇപ്പോൾ ആവിശ്യമില്ല.

ബിസിനസ്സിനോ വിനോദസഞ്ചാരത്തിനോ വേണ്ടി ഹ്രസ്വമായ താമസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ്. വിസ ആവിശ്യമില്ലാതെ.58 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ ഇന്ത്യകാർക്ക് യാത്ര അനുമതി ഉള്ളത്. അംഗോള , ബാർബഡോസ് , ഭൂട്ടാൻ , ബൊളീവിയ , ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബുറുണ്ടി , കംബോഡിയ , കേപ് വെർഡെ ദ്വീപുകൾ , കൊമോറോ ദ്വീപുകൾ , കുക്ക് ദ്വീപുകൾ
ജിബൂട്ടി , ഡൊമിനിക്ക , എത്യോപ്യ, ഫിജി , ഗ്രനേഡ , ഗിനിയ-ബിസാവു , ഹെയ്തി , ഇന്തോനേഷ്യ , ഇറാൻ
ജമൈക്ക , ജോർദാൻ, കസാക്കിസ്ഥാൻ , കെനിയ , കിരിബതി , ലാവോസ്, മക്കാവോ (എസ്.എ.ആര്‍ ചൈന) മഡഗാസ്കർ , മലേഷ്യ , മാലദ്വീപ് , മാർഷൽ ദ്വീപുകൾ,

മൗറിറ്റാനിയ , മൗറീഷ്യസ് , മൈക്രോനേഷ്യ, മോണ്ട്സെറാറ്റ് , മൊസാംബിക്ക് , മ്യാൻമർ , നേപ്പാൾ , നിയു , പലാവു ദ്വീപുകൾ, ഖത്തർ , റുവാണ്ട , സമോവ, സെനഗൽ , സീഷെൽസ് , സിയറ ലിയോൺ, സൊമാലിയ , ശ്രീലങ്ക , സെന്റ് കിറ്റ്സ് ആൻഡ് നെവിസ് സെന്റ് ലൂസിയ , സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് , ടാൻസാനിയ, തായ് ലൻഡ് എന്നിവെയാണ് രാജ്യങ്ങളുടെ പട്ടിക. നയതന്ത്ര യാത്ര, ഹ്രസ്വകാല അല്ലെങ്കിൽ എമർജൻസി യാത്രകള്‍, ട്രാൻസിറ്റ് സ്റ്റേകൾ എന്നിവ ഉൾപ്പെടെയുള്ള ആവിശ്യമായ സാഹചര്യങ്ങളില്‍ വിസരഹിത യാത്ര അനുവദിക്കുന്നില്ല.

countries can visit without visa

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ലെ ഹെൻലി പാസ്പോർട്ട് പട്ടികയിൽ 82 മത്തെ സ്ഥാനത്ത് എത്തിയതോടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇന്ത്യക്ക് പുറമേ സിംഗപ്പൂർ ,അമേരിക്കൻ പൗരന്മാർക്ക് ഇത്തരത്തിലുളള ആനുകൂല്യമുണ്ട്.

Read also: ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version