Cristiano Ronaldo New Youtube Channel Got 1 Million Subscribers: ലോകത്തിലെ മികച്ച ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുന്നു. ആദ്യ വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മില്യൺ കാഴ്ചക്കാരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. പ്ലാറ്റ്‌ഫോമിൻ്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ 1 ദശലക്ഷം വരിക്കാരെ നേടിയ വ്യക്തിയായി റൊണാൾഡോ ഒരു ‘ലോക റെക്കോർഡ്’ തീർത്തു.
കൂടാതെ 24 മണിക്കൂറിനുള്ളിൽ റൊണാൾഡോയുടെ യൂട്യൂബ് അക്കൗണ്ടിലെ വരിക്കാരുടെ എണ്ണം 10 ദശലക്ഷത്തിലെത്തിയതും മറ്റൊരു ലോക റെക്കോർഡാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്യക്തികളിൽ ഒരാളാണ് റൊണാൾഡോ. എക്‌സിൽ (മുമ്പ് ട്വിറ്റർ) 112.5 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 170 ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 636 ദശലക്ഷവും ഫോളോവേഴ്സ് ഉണ്ട്.
Cristiano Ronaldo New Youtube Channel Got 1 Million Subscribers
“കാത്തിരിപ്പ് അവസാനിക്കുന്നു. എൻ്റെ യൂ ട്യൂബ് ചാനൽ ഒടുവിൽ എത്തിയിരിക്കുന്നു! ഈ പുതിയ യാത്രയിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത് എന്നോടൊപ്പം ചേരൂ,” റൊണാൾഡോ തൻ്റെ പുതിയ ചാനലിന്റെ തുടക്കം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബുധനാഴ്ച ഇങ്ങനെ പോസ്റ്റ് ചെയ്തു. യൂട്യൂബിൽ പത്ത് ദശലക്ഷം മാർക്ക് നേടിയ റെക്കോർഡ് മുമ്പ് ഹാംസ്റ്റർ കോംബാറ്റിൻ്റെ പേരിലായിരുന്നു. ഈ നാഴികക്കല്ലിൽ എത്താൻ ആ ചാനൽ ഏഴു ദിവസമെടുത്തിരുന്നു.
റൊണാൾഡോയുടെ ചാനലിൽ ഇതിനകം 12 ദശലക്ഷം സബ്‌സ്‌ക്രൈബർമാരായി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗതയിലാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നത്. 39 കാരനായ ഇദ്ദേഹം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവാണ്. സൗദി അറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടി ഇപ്പോൾ കളിക്കുകയാണ്. കൂടാതെ രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ പോർച്ചുഗലിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.