Site icon

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട: മനസ്സ് തുറന്ന് ഡാനിഷ്

Kerala blasters

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters). ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി പതിനായിരക്കണക്കിന് ആരാധകരാണ് കൊച്ചി സ്റ്റേഡിയത്തിൽ എത്താറുള്ളത്. ഇത്തവണയും മോശമാക്കിയിട്ടില്ല. ഏറ്റവും ഒടുവിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ 25000 ത്തോളം ആരാധകർ എത്തിയിരുന്നു. മത്സരത്തിൽ വിജയിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) മധ്യനിരയിൽ കളിക്കുന്ന ഇന്ത്യൻ താരമാണ് ഡാനിഷ് ഫാറൂഖ്‌. പക്ഷേ ഇപ്പോൾ അത്ര ഒരു നല്ല സമയമല്ല താരത്തിന്. ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്. അവസരങ്ങൾ ലഭിച്ചിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയാത്തതിന്റെ പേരിലാണ് ഡാനിഷിന് വിമർശനങ്ങൾ ലഭിക്കുന്നത്. എന്നാൽ അദ്ദേഹത്തെ പിന്തുണക്കുന്നവരും ഉണ്ട്. അദ്ദേഹത്തിന്റെ വർക്ക് റേറ്റ് മികച്ചതാണ് എന്നാണ് ഒരു കൂട്ടം ആരാധകർ വാദിക്കുന്നത്.

നേരത്തെ കെബിഎഫ്സി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആരാധകരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഡാനിഷ് പറഞ്ഞിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആരാധകർ ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഏറ്റവും വലിയ മോട്ടിവേഷൻ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആർപ്പുവിളികൾ ആണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഡാനിഷിന്റെ വാക്കുകളിലേക്ക് പോവാം.

danish speaks about blasters fans

കേരള ബ്ലാസ്റ്റേഴ്സിന്റെ(Kerala Blasters) ആരാധകരെ കുറിച്ച് പറയുകയാണെങ്കിൽ, അവർ വളരെയധികം പാഷനേറ്റ് ആണ്.അവർ ഉണ്ടെങ്കിൽ നമുക്ക് മറ്റു മോട്ടിവേഷനുകളുടെ ഒന്നും ആവശ്യം വരില്ല. അവർ നമുക്ക് വേണ്ടി ആർക്ക് വിളിക്കുന്നത് തന്നെയാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനം ‘ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.

ഇനി കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) അടുത്ത മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ മുഹമ്മദൻ എസ്സിയാണ്. വരുന്ന ഞായറാഴ്ച മുഹമ്മദൻ എസ്സിയുടെ മൈതാനതത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നാല് മത്സരങ്ങളിൽ നിന്ന് കേവലം 5 പോയിന്റുകൾ മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. പോയിന്റ് പട്ടികയിൽ മുന്നോട്ടു കുതിക്കണമെങ്കിൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ അനിവാര്യമാണ്.

Read also: മൈക്കൽ സ്റ്റാറെ വന്നതിനു ശേഷമുണ്ടായ പ്രധാന മാറ്റമിതാണ്, തുറന്നു പറഞ്ഞ് വിബിൻ മോഹനൻ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version