Site icon

മൂന്ന് താരങ്ങളെ ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തും, ടീമിനായി പുതിയ കോച്ച്

Delhi Capitals Decided To Retain Three Cricketers

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് താരങ്ങളെയാണ് താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക. ഹേമംഗ് ബദാനിക്കാണ് ടീമിന്റെ മുഖ്യ പരിശീലകനായി വരാൻ സാധ്യത കൂടുതല്‍. ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിലനിര്‍ത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. പന്തിനായി 18 കോടി രൂപയും അക്‌സര്‍ പട്ടേലിനായി പതിനാല് കോടി രൂപയും കുല്‍ദീപ് യാദവിനായി പതിനൊന്ന് കോടി രൂപയുമാണ് ഡല്‍ഹി മാറ്റിവയ്ക്കുന്നത്.(Delhi Capitals Decided To Retain Three Cricketers)

ബഡ്ജറ്റിനുള്ളില്‍ ടീം നില്‍ക്കുമെങ്കില്‍ ജെയ്ക് ഫ്രേസ്ര്‍ മക്ഗുര്‍ക്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നി വിദേശ താരങ്ങളെ റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ സ്വന്തമാക്കാനും ഡല്‍ഹി ആലോചിക്കുന്നുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിന് പകരം മുന്‍താരം ഹേമംഗ് ബദാനിയാണ് സാധ്യതാ. കോച്ച് ബ്രയന്‍ ലാറയുടെ കീഴില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സഹപരിശീലകനായിരുന്നു ബദാനി. നാല്‍പത് ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി ടീം ഡയറക്റ്ററാവുക. മുനാഫ് പട്ടേലിനെയാണ് ബൗളിംഗ് പരിശീലകനായി ഡല്‍ഹി പരിഗണിക്കുന്നത്.

Delhi Capitals Decided To Retain Three Cricketers

ഈ മാസം 31ന് മുൻപ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുക എന്ന് ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്. കഴിഞ്ഞ താരലേലത്തില്‍ 20.50 കോടി കൊടുത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ തുക കുറയുമെന്നാണ് റിപ്പോര്‍ട്ട്. കമിന്‍സിനെ 18 കോടി നല്‍കി നിലനിര്‍ത്താനാണ് തീരുമാനമെന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ കഴിഞ്ഞ സീസണിലും ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെയുമെല്ലാം ബാറ്റിംഗ് പുറത്തെടുത്ത ഹെന്റിച്ച് ക്ലാസന് ഹൈദരാബാദ് 23 കോടി നല്‍കുമെന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. ആദ്യം നിലനിര്‍ത്തുന്ന കളിക്കാരന് 18 കോടിയാണ് ടീം മുടക്കേണ്ട തുക. ഇതില്‍ കൂടുതല്‍ തുക നല്‍കി നിലനിര്‍ത്തിയാല്‍ അധിക തുക ബിസിസിഐ അക്കൗണ്ടിലേക്കാണ് പോവുക. എന്നാല്‍ 16 കോടി നല്‍കി രണ്ടാമത്തെ കളിക്കാരനായോ 14 കോടി ന്‍കി മൂന്നാമത്തെ കളിക്കാരനായോ ക്ലാസനെ നിലനിര്‍ത്താമെന്നിരിക്കെ ഹൈദരാബാദ് ക്ലാസന് 23 കോടി മുടക്കാന്‍ തയാറാവുന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല .

Read Also : ഉത്തരേന്ത്യയിൽ നിന്നും പ്രിയ നടനെ കാണാനായി സൈക്കിൾയാത്രയിൽ എത്തിയ ആരാധകൻ, വീഡിയോ ഏറ്റെടുത് സോഷ്യൽ മീഡിയ.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version