Site icon

ഇതുപോലൊരു സ്നാക് വാങ്ങിക്കാൻ ഇനി ആരും ബേക്കറിയിൽ പോകേണ്ട ആവശ്യമേയില്ല; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!

Diamond Cut Evening Snack

Diamond Cut Evening Snack: നമ്മുക്ക് തന്നെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാകാവുന്ന ഒന്നാണ് ഈ ഡയമണ്ട് കട്ട്‌ സ്നാക്. കുട്ടികൾക്ക് വളരെ ഇഷ്ടമാവുന്ന ടേസ്റ്റി സ്നാക് ഉണ്ടാക്കി നോക്കിയാലോ.

ചേരുവകൾ
Diamond Cut Evening Snack

ഒരു ബൗളിലേക്ക് മൈദയും നെയ്യും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ഇട്ട് നന്നായി മിക്സ് ആക്കുക. കൈകൊണ്ട് കട്ടകൾ ഒന്നുമില്ലാതെ നന്നായി മിക്സ് ആക്കിയ ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ഇത് കുഴച്ചെടുക്കുക. വെള്ളം ഒരുമിച്ചു ഒഴികാതെ കുറച്ചു കുറച്ചു ഒഴിച്ച് ചപ്പാത്തി മാവിന് പോലെ കുഴച്ചെടുക്കുക. മാവ് നല്ല സോഫ്റ്റ് ആയി കുഴച്ചു കഴിയുമ്പോൾ ഇത് മൂന്ന് ഭാഗമായി മുറിക്കുക. ശേഷം ഒരു ഭാഗം എടുത്തു പത്തിരി പലകയിൽ വച്ച് പരത്തിയെടുക്കുക. ബാക്കി ഉരുളകൾ മൂടിവെക്കാൻ ശ്രദ്ധിക്കുക. പത്തിരി പലകയിൽ വെച്ച് പരത്തുമ്പോൾ മൈദ പൊടി തൂവി മാക്സിമം നേരിയതായി പരത്താൻ ശ്രമിക്കുക. ശേഷം ഇത് ഒരു കത്തി വെച്ചു ഡയമണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക കട്ട് ചെയ്ത പീസുകൾ നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം. കുറച്ചു പൊടി തൂക്കി പ്ലേറ്റിലേക്ക് ഇതെല്ലം മാറ്റിവെക്കുക.

ഇനി ഇത് പൊരിച്ചെടുക്കാനായി ഒരു ചട്ടി അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് നമ്മൾ കട്ട് ചെയ്തു വച്ചിരിക്കുന്നത് എടുത്ത് ഇട്ടുകൊടുക്കുക. മാവ് ഇട്ടു കഴിഞ്ഞ് ഉടനെ നമ്മൾ തീ കുറച്ചു വയ്ക്കുക എന്നിട്ട് ഇത് നന്നായി പൊരിച്ചു കോരിയെടുക്കുക. ഒരു പാൻ അടുപ്പിൽ വെച് അരക്കപ്പ് പഞ്ചസാര 1/4 കപ്പ് വെള്ളമൊഴിച്ച് പഞ്ചസാര ലായനി ഉണ്ടാക്കിയെടുക്കുക. ഒറ്റ നൂൽ പരുവം ആകുമ്പോൾ നമുക്ക് ഇതിലേക്ക് നമ്മൾ നേരത്തെ പൊരിച്ചു വച്ചിരിക്കുന്ന ഡയമണ്ട് ഷേപ്പ് ഉള്ള സ്നാക്ക് ഇട്ടുകൊടുക്കാം. പഞ്ചസാര ലായനിയുടെ തീ ഓഫ് ആക്കിയിട്ട് വേണം നമ്മൾ ഈ ഒരു മിക്സ് അതിലേക്ക് ഇട്ടുകൊടുക്കാം. Video Credit : Fathimas Curry World

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version