director sibi malayil speaks aboutthe movie: ജയറാം, മഞ്ജു വാര്യര്‍ , സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് മൂവിയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തി ഞെട്ടിച്ച ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആമി എന്ന കഥാപാത്രത്തിന്റെ കാമുകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ആകെ ഒരൊറ്റ സീനില്‍ വന്നാണ് മോഹന്‍ലാല്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചത്. എന്നാല്‍ മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ചുളള സീനുകള്‍ വേറെയും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍.
റിലീസിന് ശേഷം ആ സീന്‍ എഡിറ്റ് ചെയ്ത് കളഞ്ഞതാണ് എന്നാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ സിബി മലയില്‍ പറഞ്ഞിരിക്കുന്നത്. സിനിമയിൽ രണ്ട് സീനുകളിലാണ് മോഹന്‍ലാല്‍ ഉണ്ടായിരുന്നത്. അതിലൊരു സീന്‍ കട്ട് ചെയ്ത് കളഞ്ഞിരുന്നു.ജയിലിലെ സീനിലാണ് ആദ്യം അദ്ദേഹം എത്തുന്നത്. അത് പൂര്‍ണമായിട്ടും ഉണ്ട്. കുറവൊന്നും വരുത്തിയിട്ടില്ല. രണ്ടാമതൊരു സീന്‍ തിയേറ്ററില്‍ വന്നതിന് ശേഷമാണ് കട്ട് ചെയ്ത് കളയുന്നത്. പിന്നീടുള്ള സീനെന്ന് പറയുന്നത് മഞ്ജു വാര്യരുടെ കഥാപാത്രം സുരേഷ് ഗോപിയുടെ ഡെന്നീസ് എന്ന കഥാപാത്രവുമായി താലികെട്ടുന്ന സീനാണ്.
അതിനൊരു ജസ്റ്റിഫിക്കേഷന്‍ വേണമെന്ന് കരുതി. അതുകൊണ്ടുതന്നെ ജയിലില്‍ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷം മഞ്ജു വാര്യരെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ചേർന്നു പറഞ്ഞ് മനസിലാക്കുന്നതായിരുന്നു സീന്‍. നീ സ്‌നേഹിച്ച ആള്‍ മരണത്തിലേക്ക് പോയി, എന്നിട്ടും നിന്നെ സ്‌നേഹിക്കുന്ന ഡെന്നീസിനെ മനസിലാക്കണം എന്നൊക്കെ പറയുന്ന നീളമുള്ളൊരു സീനായിരുന്നു അത്. അതിനൊടുവില്‍ ആമി വന്നിരിക്കുന്ന ബെഞ്ചില്‍ നിരഞ്ജന്റെ സാന്നിധ്യമുണ്ടാവും. നിരഞ്ജന്റെ ആത്മാവ് മരണത്തിനു ശേഷവും തന്നോട് സംസാരിക്കുന്നതായി ഒരു തോന്നുന്നതാണ് ആ സീന്‍. വിവാഹം ചെയ്യാൻ എടുത്ത തീരുമാനം ശരിയാണെന്നും ഡെന്നീസിനൊപ്പം സുഖമായി ജീവിക്കണമെന്നുമാണ് നിരഞ്ജന്‍ സ്വപ്‌നത്തില്‍ വന്ന് പറയുന്ന തരത്തിലാണ് ആ സീൻ.
director sibi malayil speaks aboutthe movie
എന്നാല്‍ തിയേറ്ററില്‍ വന്നതിന് ശേഷം ഇത് പ്രേക്ഷകരില്‍ അസ്വസ്ഥത ഉണ്ടാക്കി. ലാലിന് സൂപ്പര്‍ താരപരിവേഷം ഉണ്ടല്ലോ. സിനിമ തിയേറ്ററില്‍ എത്തുന്നത് വരെ ഇതില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് പുറത്ത് പറഞ്ഞിട്ടില്ല. ലാല്‍ വന്നതോടെ അത് തിയേറ്ററില്‍ ഭയങ്കരമായിട്ടൊരു ഷോക്ക് ആയി. അപ്രതീക്ഷിതമായിട്ടുള്ള ഒരു എന്‍ട്രിയായിരുന്നു. പക്ഷേ ജയിലിലെ സീനിന് ശേഷം ആളുകള്‍ക്ക് ബാക്കിയുള്ള ഭാഗം കാണാന്‍ താല്പര്യമില്ലാതെ ആവുകയായിരുന്നു . കാരണം പിന്നീടുണ്ടായിരുന്നത് വലിയൊരു സീനായി പോയി. ക്ലൈമാക്സിൽ വിവാഹം കഴിച്ച ഉടനെ റെയില്‍വേ സ്‌റ്റേഷനില്‍ ആമി ചിരിച്ചോണ്ട് നില്‍ക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. ആ സീനൊന്ന് കട്ട് ചെയ്തിട്ട് കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രശ്‌നമില്ലെന്ന് മനസിലായി. അങ്ങനെ സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ വലിയ രംഗം ക്ലൈമാകില്‍ നിന്ന് മാറ്റിയതെന്നും സിബി മലയില്‍ പറയുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.