Disease outbreak Gujarat: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിൽ നിന്നുള്ളവർ മാത്രമല്ല, രാജസ്ഥാനിൽ നിന്നുമുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ് എന്നാണ് കണ്ടെത്തൽ. ചന്ദിപുര വൈറസിനെ കുറിച്ച് പഠിക്കാനും ഇതിനെതിരെ മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധയെ തുടർന്ന് കർശനമായ നിരീക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗത്തിൽ മരണനിരക്ക് കൂടുതലാണ്. ചികിത്സ വൈകിയാൽ പിന്നെ രോഗിയെ രക്ഷിക്കാനാവില്ലെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി പറഞ്ഞു.
രോഗത്തിന്റെ വ്യാപനം ഉണ്ടായാൽ തടയാൻ പ്രയാസമാണ്. രോഗം പടരുന്നത് തടയുകയാണ് ഏറ്റവും നല്ല പോംവഴി. 44,000ത്തോളം ആളുകളിൽ രോഗനിർണയ പരിശോധന നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജൂലൈ പത്തിനാണ് ഗുജറാത്തിൽ ആദ്യ ചാന്ദിപുര വൈറസ് രോഗബാധസ്ഥിരീകരിച്ചത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചാണ് രോഗം സ്ഥിരീകരിച്ചത്.
Disease outbreak Gujarat
അതു പോലെ തന്നെ മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.
Read also: 99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.