Site icon

ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!!

featured 1 min 1 1

dosa without uzhunnu: അതെ വളരെ എളുപ്പത്തിൽ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം. ഇത് അരി പൊടി കൊണ്ടോ പച്ചരി കൊണ്ടോ ഉണ്ടാക്കാവുന്നതാണ്. ഉഴുന്ന് ഇല്ലാതെ തന്നെ വളരെ പെർഫെക്റ്റ് ആയി മൊരിഞ്ഞ ദോശ നമുക്ക് ചുട്ട് എടുക്കാൻ സാധിക്കും.

ചേരുവകൾ

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിർക്കാൻ വെക്കാം. നന്നായി കുതിർന്ന ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇതിന്റെ ഒപ്പം തന്നെ നമുക്ക് ചോറും പഞ്ചസാരയും ഉപ്പും കൂടിയിട്ട് വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കാം . വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. അരച്ച് എടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം 1/2 മണിക്കൂർ അടച്ചു വെക്കുക.

dosa without uzhunnu

1/2 മണിക്കൂറിന് ശേഷം നമ്മുടെ ദോശ മാവ് നന്നായി കുമിളകൾ ഒക്കെ വന്ന് പൊന്തിയിട്ടുണ്ടാകും. ഇനി ദോശ ചുട്ടെടുക്കാം. ഇതിനായി ഒരു ദോശ ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുത്ത് ചുറ്റിച്ചു കൊടുക്കുക. രണ്ട് സെക്കൻഡ് ശേഷം നമുക്ക് ഇതൊന്നു അടച്ചുവെച്ച് കൊടുകാം. അടച്ചു വെക്കുമ്പോൾ ദോശ ഉണങ്ങി പോകാതെ സോഫ്റ്റ് ആയി തന്നെ കിട്ടും. ഇനി ഇത് നമുക്ക് ചട്ടിയിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. ഇതു പോലെ തന്നെ ബാക്കിയുള്ള മാവും കൂടി വച്ച് നമുക്ക് ദോശ കൂടി ചുട്ട് എടുക്കാം.

Read also: വെറും 2 ചേരുവകൊണ്ട് കിടിലൻ രുചിയിൽ അപ്പം ഉണ്ടാക്കാം സൂപ്പർ ടേസ്റ്റ് ആണ് !!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version