ആരാധകർ ഏറെ കാത്തിരുന്ന ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ തീയറ്ററുകളിൽ എത്തി. ദീപാവലി ദിവസമാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനായി എത്തിയിരിക്കുന്നത്.ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ദുൽഖർ വീണ്ടും എത്തുന്ന ചിത്രം കൂടി ആണിത്. ഇത്രയും നീണ്ട ഇടവേള എടുത്ത് ചെയ്യുന്ന ചിത്രമായതിനാൽ തന്നെ ലക്കി ഭാസ്കർ ഒരു മികച്ച വിജയം തന്നെ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ മികച്ച ചിത്രം തന്നെയാണ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്.
തിയേറ്ററുകളിൽ ചിത്രത്തിനായി വൻ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ. രാവിലെ മുതൽ ദുൽഖറിൻ്റെ ആരാധകർ ക്രൈം ത്രില്ലർ കാണാൻ തിയേറ്ററുകളിലേക്ക് എത്തുകയായിരുന്നു. റിലീസിന് മുന്നെ തന്നെ ഈ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ആഗോള തലത്തിൽ ലഭിച്ചിരുന്നത്. പ്രീമിയർ ഷോകൾക്ക് എല്ലാം തന്നെ വലിയ രീതിയിലുള്ള ടിക്കറ്റ് വിൽപ്പനയാണ് നടന്നിരിക്കുന്നത്.തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നന്നായി നിര്‍മ്മിക്കപ്പെട്ട, ആളുകളെ പിടിച്ചിരുത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ചിത്രമെന്ന് ആന്ധ്ര ബോക്സ് ഓഫീസ് ഡോട്ട് കോം എന്ന തെലുങ്ക് മാധ്യമം പറയുന്നു.
ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് പ്രശാന്ത് രംഗസ്വാമി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്തൊരു കഥാപാത്രം, എന്തൊരു പ്രകടനം, ദുല്‍ഖറിന്‍റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രതികരണം. ലക്കി ബാസ്ഖർ ഒരു വിജയിയാണ് എന്നാണ് സിനിമ കണ്ടവർ എല്ലാം ഒന്നടക്കം പറയുന്നത്.2 മണിക്കൂർ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിൽ ഭ്രാന്തമായ ട്വിസ്റ്റുകൾ ഉണ്ട്.ഒരു ബാങ്കിലെ കാഷ്യറായ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഭാസ്‌കറിൻ്റെ യാത്രയും ജീവിതവുമാണ് ചിത്രം.
dulqar salman new movie review
അവൻ ഒരു ആഡംബര ജീവിതം സ്വപ്നം കാണുന്നു, എന്തുതന്നെയായാലും അവനെ തൻ്റെ സ്വപ്നത്തിലേക്ക് അടുപ്പിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നു. കള്ളപ്പണം വെളുപ്പിക്കൽ മാഫിയയിൽ കുടുങ്ങിയതിന് ശേഷം അയാളുടെ വ്യക്തിജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. ദുൽഖറിന്റെ നായികയായി മീനാക്ഷി ചൗധരിയാണ് എത്തുന്നത്.ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നു. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്.
Read also: മലയാള സിനിമയുടെ നാഴിക-കല്ലാകും ഉണ്ണിമുകുന്ദൻ ഈ പുതിയ സ്റ്റൈലിഷ് ചിത്രം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.