മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ മകൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെ സിനിമഭിനയ രംഗത്തെത്തിയ താരം വളരെ പെട്ടന്നു തന്നെ ആരാധകരുടെ ഇഷ്ടനടമാരിൽ ഒരാളായി മാറി. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരം നായകനിൽ നിന്നും സിനിമ നിർമാതാവിലേക്കുള്ള യാത്രയ്ക്കും തുടക്കമിട്ടിരുന്നു.
ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധേയനായി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയതായി റിലീസിന് ഒരുങ്ങി നിൽക്കുന്ന ചിത്രമാണ് ലക്കി ഭാസ്കർ, ഏകദേശം നീണ്ട ഒരു വർഷത്തിന് ശേഷമാണ് താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്നത്. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ഇത്രയും ഇടവേള എന്തു കൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി താരം എത്തിയത് ലക്കി ഭാസ്കർ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചെറിയൊരു ഇടവേള വേണ്ടിവന്നു. അത് ആരുടെയും തെറ്റല്ല, ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ‘കഴിഞ്ഞ വര്‍ഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്റെ തെറ്റാവാം, ഞാനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ല’ എന്നും താരം കൂട്ടിച്ചേര്‍ത്തു.
dulqer shares his health updates
ഒപ്പം മമ്മൂക്കയ്ക്ക് സിനിമയോടും ഓരോ കഥാപാത്രങ്ങളോടുമുള്ള അഭിനിവേശത്തെക്കുറിച്ച് ദുല്‍ഖര്‍ സൂചിപ്പിക്കുന്നുണ്ട്. പെട്ടെന്നായിരിക്കും ‘ഹാ… എനിക്ക് കിട്ടി’ എന്ന് അദ്ദേഹം പറയുന്നത്, എന്താണെന്ന് ചോദിക്കുമ്പോള്‍ ‘ഇപ്പോഴാണ് എനിക്ക് ആ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായത്’ എന്നായിരിക്കും മറുപടി എന്നാണ് മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ പറയുന്നത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.