Site icon

എന്നെ ടാർഗറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഇപ്പോഴും മലയാളത്തിൽ ഉണ്ട്. “മമ്മൂട്ടിയുടെ മകൻ “എന്ന ടാഗ് ഇടയ്ക്കൊക്കെ വിനയക്കാറുണ്ടെന്ന്, ദുൽഖർ!!

featured 12 min

Dulquer Salmaan speaks about dad: മലയാളികൾ നെഞ്ചിലേറ്റിയ ഇതിഹാസമാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ നടൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ് .ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ്‌ ഷോയിലൂടെ സിനിമരംഗത്തെത്തിയ നടനാണ് ദുൽഖർ. “മമ്മൂട്ടിയുടെ മകൻ “എന്ന ടാഗ് ആണ് തനിക്കുമേൽ ചിലർ ആദ്യം ചാർത്തിയതെങ്കിലും തന്റെ കഴിവും പരിശ്രമവും കൊണ്ട് മലയാളത്തിനു പുറത്തേക്കും ദുൽഖർ വളർന്നു.

2015 ൽ ചാർളിയെന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യത്തെ സംസ്ഥാന അവാർഡും താരത്തെ തേടി എത്തി. മമ്മൂട്ടിയുടെ മകനാണെന്നതിൽ അഭിമാനമുണ്ടെങ്കിലും ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്ന് നടൻ ദുൽഖർ. മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് തനിക് ചാർത്തി അതിന്റെ പേരിൽ തനിക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടെന്നും തമിഴ്ലും തെലുങ്കിലും സിനിമകൾ ചെയ്യുമ്പോൾ അവർ അവിടെയും വന്നു ശല്ല്യം ചെയ്യാറുണ്ടെന്നും ദുൽഖർ പറയുന്നു.

കുടുംബത്തിന്റെ പേരിൽ എല്ലാകാലത്തും പിടിച്ചു നിൽക്കാൻ കഴിയില്ലെങ്കിൽ മമ്മൂട്ടിയുടെ മകൻ എന്നതിനേക്കാൾ തന്റെ സ്വന്തം പേരിൽ അറിയപ്പെടനാണ് താരം ആഗ്രഹിക്കുന്നത്. മാത്രമല്ല കഴിവില്ലാതെ ഒരാൾക്കും എവിടെയും അധികനാൾ പിടിച്ചു നിൽക്കാൻ കഴിയില്ല. ഓരോ കലാകാരനെയും സമൂഹം അംഗീകരിക്കുന്നത് അയാളുടെ കഴിവിനാലാണ്. മമ്മൂട്ടിയുടെ മകനിൽ നിന്നും ദുൽഖർ വളർന്ന് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നായകനായിട്ടുണ്ടെങ്കിൽ അത് സ്വന്തം കഴിവിനാലും പരിശ്രമത്തിലൂടെയുമാണെന്നും താരം വ്യക്തമാക്കി.

Dulquer Salmaan speaks about dad

ചുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക് നേരിടേണ്ടിവന്ന ഈ കാര്യാ ദുൽഖർ പറഞ്ഞത്.തമിഴിലും തെലുങ്കിലും അഭിനയിക്കുമ്പോൾ തനിക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും, മറ്റുനാട്ടുകാർ തനിക് സ്നേഹം മാത്രം തരുമ്പോൾ അവിടെ നിൽക്കാൻ തോന്നാറുണ്ടെന്നും ദുൽഖർ വ്യക്തമാക്കി.കുടുംബപേരിനെക്കാൾ തന്റെ കഴിവിനെ അംഗീകരിക്കുന്ന ഇടങ്ങളാണ് തനിക് കൂടുതൽ ഇഷ്ടമെന്നും താരം.

Read also: വർഷങ്ങൾക്ക് ശേഷം പഴയ ഓർമകളുമായി ഒരു കൂടി കാഴ്ച്ച; വിജയുടെ വീട്ടിൽ കുടുംബത്തോടൊപ്പം രംഭ..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version