Site icon

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടൂര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ??

Easy And Crispy Bhature Recipe 4

Easy And Crispy Bhature Recipe: കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കൊരു പ്രാതസ്‌ലി തയ്യറാക്കിയാലോ.? വളരെ സോഫ്‌റ്റും അതുപോലെതന്നെ ക്രഞ്ചിയുമായ ഈ ബട്ടൂര ഉണ്ടാക്കാൻ കുറഞ്ഞ സമയമേ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത.

ചേരുവകൾ

Easy And Crispy Bhature Recipe

ഒരു ചെറിയ ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു വലിയ പാത്രത്തിലേക്ക് മൈദ പൊടി ഇട്ടു കൊടുക്കുക. ഇതിന് നടുവിലായി കുറച്ച് ഗ്യാപ്പ് ഉണ്ടാക്കി അതിലേക്ക് പഞ്ചസാര സോഡാ പൊടി ബേക്കിംഗ് പൗഡർ ആവശ്യത്തിന് ഉപ്പ് ഓയിൽ തൈര് എന്നിവ ഇട്ടു കൊടുക്കുക. ശേഷം കൈകൊണ്ട് ആദ്യമേ ഇട്ടുകൊടുത്ത മിക്സുകൾ ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം മൈദ പൊടി ആയിട്ട് ഇവയെല്ലാം കൂട്ടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് ആവശ്യമായ വെള്ളമൊഴിച്ച് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കേണ്ടതാണ്. അവസാനം കുതിർക്കാൻ വെച്ച റവ കൂടി ഒഴിച്ചുകൊടുത്തു മിക്സ് ചെയ്യുക. റവ ഇട്ടുകൊടുക്കുമ്പോൾ നമുക്ക് ബട്ടൂര നല്ല സോഫ്റ്റ് ആയും പൊന്തിയും ലഭിക്കും .

എല്ലാം കൂടി നന്നായി യോജിപ്പിച്ച് കുഴച്ചെടുത്തു കഴിഞ്ഞാൽ മാവ് കുറഞ്ഞത് രണ്ടു മണിക്കൂർ കുറച്ച് എണ്ണ തടവി അടച്ചു വയ്ക്കേണ്ടതാണ്. രണ്ടു മണിക്കൂറിന് ശേഷം ചെറിയ ബോളുകൾ ആക്കി എടുത്ത് ഇത് പരത്തുക. കുറച്ചു മൈദ പൊടി ഇട്ടു കൊടുത്ത് നിങ്ങൾക്ക് വേണ്ടത്ര വലിപ്പത്തിൽ പരത്തിയെടുത്തു വെക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് പൊരിച്ചെടുക്കാൻ ആവശ്യമായ അത്രയും ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കി എടുക്കുക. ഓയിൽ നന്നായി ചൂടായ ശേഷം നമ്മൾ പരത്തി വച്ച ഓരോ ബട്ടൂരെയായി ഇട്ടുകൊടുക്കുക. ഒരു സൈഡ് പൊന്തി വന്നു കുറച്ചു കഴിഞ്ഞ് അത് തിരിച്ചിട്ട് കൊടുത്തു നന്നായി പൊരിച്ച ശേഷം എണ്ണയിൽ നിന്ന് കോരിയെടുക്കാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള പരത്തിവെച്ച ബട്ടൂരെയും പൊരിച്ചു കോരുക. Video Credit : Nimshas Kitchen

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version